മുഖ്യമന്ത്രിക്കെതിരേ രൂക്ഷമായ ആരോപണവുമായി കെ.സുധാകരന്;
അദാനി കണ്ണൂരിലെത്തിയത് കരാര്‍ ഒപ്പുവെച്ചതിന്റെ പാരിതോഷികം കൈമാറാനെന്ന്
കണ്ണൂര്‍: അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ രൂക്ഷമായ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്. കരാര്‍ ഒപ്പുവെച്ചതിന്റെ പാരിതോഷികം മുഖ്യമന്ത്രിക്ക് കൈമാറാനാണ് അദാനി കണ്ണൂരില്‍ വന്നതെന്നു കെ. സുധാകരന് ആരോപിച്ചു.
ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കണ്ണൂരിലെത്തിയ അദാനി താമസിച്ച വിവരങ്ങള്‍ ഉള്‍പ്പെടെ അന്വേഷിക്കണമെന്നും സുധാകരന് ആവശ്യപ്പെട്ടു. തന്നെ അദാനി കണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ആരോപണം വരുമ്ബോള്‍ മറുപടി നല്‍കേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണ്. ആത്മാര്‍ഥത ഉണ്ടെങ്കില്‍ മറുപടി പറയണമെന്നും സുധാകരന് ആവശ്യപ്പെട്ടു. യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ അദാനിയുടെ യാത്രയെ കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരട്ട വോട്ട് കണ്ടെത്തിയ സംഭവത്തില്‍ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നില്ലെങ്കില്‍ ജനാധിപത്യത്തിന് തന്നെ കളങ്കമാകും.. പോസ്റ്റല്‍ വോട്ട് കൈകാര്യം ചെയ്യുന്നത് തികഞ്ഞ അനാസ്ഥയോടെയാണ്. പോസ്റ്റല്‍ വോട്ടുകള്‍ വഴിയരുകില്‍ വെച്ച് ഉദ്യോഗസ്ഥര്‍ തുറന്ന് പരിശോധിക്കുകയും എല്‍.ഡി.എഫിന് അനുകൂലമല്ലാത്ത വോട്ടുകള്‍ നശിപ്പിച്ചതായും അദ്ദേഹം ആരോപിച്ചു. ഇത്രയും സുതാര്യതയില്ലാത്ത ഒരു തെരഞ്ഞെടുപ്പ് ഇവിടെ നടന്നിട്ടില്ലെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.