മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്ലിം ലീഗിനെ പിന്തുണയ്ക്കാന്‍ എസ്ഡിപിഐ തീരുമാനം , പ്രവർത്തകർ രണ്ടു തട്ടിൽ ,
കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്ലിം ലീഗിനെ പിന്തുണയ്ക്കാന്‍ എസ്ഡിപിഐ തീരുമാനം. ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രനെ പരാജയപ്പെടുത്തലാണ് ലക്ഷ്യം. വരുംദിവസങ്ങളില്‍ മുസ്ലിം ലീഗിനു വേണ്ടി എസ്ഡിപിഐ പ്രവര്‍ത്തകര്‍ സജീവമായി പ്രചാരണ രംഗത്ത് ഉണ്ടാകുമെന്നും എസ് ഡി പി ഐ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് പറഞ്ഞു. അതേസമയം പിന്തുണ നൽകുന്ന തീരുമാനത്തിനെതിരെ എസ്ഡിപിഐ പ്രവർത്തകർ തന്നെ രംഗത്തുവന്നു. ഉപ്പള കുമ്പള പ്രദേശത്തെ എസ് ഡി പി ഐ പ്രവർത്തകർ തെരഞ്ഞെടുപ്പ് രംഗത്ത് നിന്നും മാറി നിൽക്കുമെന്ന തീരുമാനത്തിലാണ്. ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർഥികളെ കരിവാരിത്തേക്കാനും സോഷ്യൽ മീഡിയയിലൂടെ പ്രവർത്തകരെ അവഹേളിക്കാനും മുന്നിലുണ്ടായിരുന്നത് മുസ്ലിം ലീഗ് പ്രവർത്തകരാണെന്നണ് ഇവർ പറയുന്നത്. വീട്ടിലുള്ള മാതാപിതാക്കൾ അവരെ അസഭ്യം പറഞ്ഞവരുടെ കൂടെ പ്രവർത്തിക്കാൻ നേതാക്കൾതന്നെ രംഗത്തിറങ്ങിയാൽ മതിയെന്നും യുഡിഎഫിനു വേണ്ടി വോട്ടുപിടിക്കാൻ ഞങ്ങളെ പ്രതീക്ഷിക്കണ്ടന്ന് ഇവർ പറയുന്നു. കഴിഞ്ഞദിവസം യുഡിഎഫ് ന്റെ കാസർകോട് മണ്ഡലം പ്രചരണ വാഹനത്തിൽ നിന്നും എസ്ഡിപിഐക്കെതിരെ ആക്ഷേപം ഗാനം മുഴങ്ങിയത് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. ഇത്ര നാണംകെട്ടും പിന്തുണ നൽകേണ്ട കാര്യം ഉണ്ടായിരുനോ എന്നാണ് പ്രവർത്തകർ ചോദിക്കുന്നത്