തൃശൂര്‍: കരുണാകരന്റെ മക്കള്‍ ആരെയും പിന്നില്‍നിന്നു കുത്തില്ലെന്നും മുരളീധരന് നന്നായി വര്‍ക്കു ചെയ്തിരുന്നുവെന്നും വ്യക്തമാക്കി പത്മജ വേണുഗോപാല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വട്ടിയൂര്‍കാവില്‍ മോഹന്‍കുമാറിന്റെ പേരു പറഞ്ഞപ്പോള്‍ മുരളീധരന് അതിനെ സപ്പോര്‍ട്ട് ചെയ്തതാണോ അദ്ദേഹം ചെയ്ത കുറ്റം. മോഹന്‍കുമാറിനെ തോല്പിച്ചിട്ട് എന്തു കിട്ടാനാണ്. കുറച്ചു പരന്പരാഗത വോട്ടുകള്‍ പോകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നെന്നും അതിന്റെ കാരണം ഇവിടെ പറയാന്‍ ബുദ്ധിമുട്ടുണ്ടെന്നും പത്മജ പറയുന്നു. കരുണാകരന്റെ മകളായതു കൊണ്ടു മാത്രം ഒത്തിരി കല്ലേറും വേദനകളും സഹിച്ചതാണു താന്‍. കരുണാകരന്റെ മക്കളെ കുറേപേര്‍ സങ്കടപ്പെടുത്തിയിട്ടുണ്ടെന്നും പത്മജ പറയുകയുണ്ടായി. വട്ടിയൂര്‍കാവില്‍ മോഹന്കുമാറിന്റ പേര് എല്ലാവരും പറഞ്ഞപ്പോള്‍ മുരളീധരന് അതിനെ സപ്പോര്‍ട്ട് ചെയ്തതാണോ അദ്ദേഹം ചെയ്ത കുറ്റമെന്നും മോഹന്‍കുമാറിനെ തോല്പിച്ചിട്ട് എന്ത് കിട്ടാനാണെന്നും പത്മജ ചോദിക്കുന്നു. കുറച്ചു പരമ്ബരാഗത വോട്ടുകള്‍ പോകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നും അതിന്റെ കാരണം ഇവിടെ പറയാന്‍ ബുദ്ധിമുട്ടുണ്ടെന്നും അവര്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
കുറെ ദിവസമായി കെ.മുരളീധരനെ അനാവശ്യമായി കുറ്റപ്പെടുത്തുന്നതു കണ്ടു. അദ്ദേഹം എത്ര നന്നായി വര്‍ക്ക് ചെയ്തു എന്ന് കണ്ട ഒരാളാണ് ഞാന്‍.വീടുകള്‍ തോറും കയറി ഇറങ്ങി അദ്ദേഹം വോട്ട് പിടിച്ചു .പക്ഷെ എന്തൊക്കെയോ കള്ളക്കളികള്‍ നടക്കുന്നുണ്ട് എന്നദ്ദേഹം എന്നോട് പറഞ്ഞിരുന്നു .എല്ലാ നേതാക്കന്മാരോടും പറഞ്ഞിരുന്നു .പരസ്യമായും പറഞ്ഞിരുന്നു ..പക്ഷെ എല്ലാ ആര് .എസ് .എസ് കാരും കൂടി എല്‍ .ഡി എഫ് ഇന്‍ കൊണ്ട് പോയി വോട്ടു ചെയ്യും എന്ന് ആരെങ്കിലും സ്വപ്നത്തില്‍ വിചാരിക്കുമോ? കുറച്ചു പരമ്ബരാഗത വോട്ടുകള്‍ പോകുമെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. അതിന്റെ കാരണം ഇവിടെ പറയാന്‍ ബുദ്ധിമുട്ടുണ്ട് .ഒരു കാര്യം അറിയാം ഞങ്ങളുടെ തെറ്റല്ല .വോട്ട് മറിച്ചില്ല എന്ന് ബി.ജെ.പി.ക്കാര്‍ക്ക് നെഞ്ചത്ത് കൈ വെച്ച് പറയാമോ ?അവര്‍ക്കു കഴിഞ്ഞ അസ്സംബ്ലിയില്‍ കിട്ടിയ 43000 വോട്ട് എവിടെ? അതില്‍ കൂടുതല്‍ 2019 പാര്‍ലമെന്റില്‍ കിട്ടിയിരുന്നു .അതൊക്കെ എവിടെ ?എങ്ങിനെ 27000 ആയി ചുരുങ്ങി ? അവര്‍ക്കു എന്തായാലും ഒരു വെടിക്ക് 2 പക്ഷിയെ കിട്ടി . ഒന്ന് കുമ്മനത്തിനു സീറ്റ് കിട്ടാത്ത ദേഷ്യം തീര്‍ത്തു,രണ്ടാമത്തെ കാരണം എല്ലാവര്ക്കും അറിയാമല്ലോ .പക്ഷെ ഇത് എന്നും ഉണ്ടാവും എന്ന് ആരും കരുതണ്ട.തോല്‍വി തോല്‍വി തന്നെ എന്ന് സമ്മതിക്കുന്നു .ഒരു കാര്യം ചോദിച്ചോട്ടെ ? മോഹന്‍കുമാറിനെ വട്ടിയൂര്‍ക്കാവില്‍ തോല്പിച്ചിട്ടു എന്ത് കിട്ടാനാണ്? അദ്ദേഹം അവിടെ ആരുടെയും പേര് പറഞ്ഞിട്ടില്ല.എല്ലാവരും കൂടെ ഒരു പേര് പറഞ്ഞപ്പോള്‍ അതിനെ സപ്പോര്‍ട്ട് ചെയ്തതാണോ അദ്ദേഹം ചെയ്ത കുറ്റം? കെ.കരുണാകരന്റെ മക്കളെ കുറെ പേര് സങ്കടപെടുത്തിയിട്ടുണ്ട് .പക്ഷെ ഞങ്ങള്‍ ആരോടും ഇത് വരെ അങ്ങിനെ ചെയ്തിട്ടില്ല . ഇനി അങ്ങിനെ ചെയ്യുകയുമില്ല .ഞങ്ങള്‍ ആരെയും പിന്നില്‍ നിന്നും കുത്തില്ല