നരേന്ദ്ര മോഡി സർക്കാറിൻ്റെ
ജനക്ഷേമപദ്ധതികൾ കൃതമായി നടപ്പിലാക്കിയാൽ
കേരളത്തിലും ബി ജെ പി അധികാരത്തിൽ വരും: എൻ ബാബുരാജ്
കാഞ്ഞങ്ങാട്: ഒന്നാം നരേന്ദ്ര മോഡി സർക്കാർ
ജനക്ഷേമപദ്ധതികൾ നടപ്പിലാക്കിയതുകൊണ്ടാണ് കേന്ദ്രത്തിൽ വീണ്ടും ബി ജെ പി അധികാരത്തിൽ വരാൻ സാധിച്ചത്. മോഡി സർക്കാറുകളുടെ ജനക്ഷേമപദ്ധതികൾ കൃതമായി കേരളത്തിൽ നടപ്പിക്കാൻ സാധിച്ചാൽ കേരളത്തിലും ബി ജെ പി ക്ക് അധികാരത്തിലെത്താൻ സാധിക്കുമെന്ന് ബിജെപി ജില്ലാ സെൽ കോഡിനേറ്റർ
എൻ.ബാബുരാജ് പറഞ്ഞു. കഞ്ഞങ്ങാട് മണ്ഡലം എൻഡിഎ സ്ഥാനാർഥി എം ബൽരാജിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഭാഗമായി
കാഞ്ഞങ്ങാട് എൻ ഡി എ ഓഫിസിൽ സംഘടിപ്പിച്ച ” തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥികളും ബാലു ഏട്ടനും ” എന്ന സൗഹൃദ കൂട്ടായ്മയിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം .കേരളത്തിലും
ഇപ്പോൾ മാറ്റത്തിന് സമയമാണ്. മോഡിയും അമിത് ഷായും നദ്ദയും സുരേന്ദ്രനും ചേർന്ന്
ഉഴുതുമറിച്ചിട്ട കേരളത്തിൽ നല്ല വിത്തിടാൻ ഓരോ പാർട്ടി പ്രവർത്തകരും ശ്രമിക്കണമെന്നും നമ്മളെ എക്കാലത്തും ഒരുപോലെ ദ്രോഹിക്കുന്ന ഇരുമുന്നണികൾക്കും നമ്മുടെ സ്ഥാനാർത്ഥികളുടെ
വിജയത്തിലൂടെ പ്രതികാരം ചെയ്യാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻ്റ് എൻ മധു
അധ്യക്ഷനായി.
സ്ഥാനാർത്ഥി എം. ബൽരാജ് തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളുമായി സൗഹൃദ സംഭാഷണം നടത്തി . കർഷകമോർച്ച
ജില്ലാ പ്രസിഡൻ്റ് വി.കുഞ്ഞിക്കണ്ണൻ ബളാൽ , മണ്ഡലം വൈസ് പ്രസിഡണ്ട് ഗീതാ ബാബുരാജ് , നഗരസഭാ കൗൺസിലർ വന്ദന ബൽരാജ് ,
,ഒ ബി സി മോർച്ച പ്രസിഡൻ്റ് പ്രേംരാജ് കലിക്കടവ് എന്നിവർ സംസാരിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ പ്രശാന്ത് സ്വാഗതവും കെ.കെ.വേണുഗോപാലൻ നന്ദിയും പറഞ്ഞു