മുഖ്യമന്ത്രിയുടെപേര് പറയാന്‍ ഇഡി സമ്മര്‍ദം ചെലുത്തിയെന്ന്സന്ദീപ് നായര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്കി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് പ്രതി സന്ദീപ് നായരില്‍ നിന്ന് എന്‍ഫോഴ്സ്മെന്റിന് എതിരായ മൊഴി ലഭിച്ചെന്ന് ക്രൈംബ്രാഞ്ച്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സമ്മര്‍ദം ചെലുത്തിയെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കേസ്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേര് പറയാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു എന്ന സന്ദീപ് നായരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വെച്ച് ഇന്ന് സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. അഞ്ചുമണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരുപറയാന്‍ ഇഡി നിര്‍ബന്ധിച്ചു എന്ന മൊഴി സന്ദീപില്‍ നിന്ന് ലഭിച്ചു എന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
സന്ദീപ് നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു അഭിഭാഷകന് നല്കിയ പരാതിയിന്മേലാണ് കേസെടുത്തത്. എന്നാല്‍ സന്ദീപിന്റെ അഭിഭാഷക അങ്ങനെ ഒരു പരാതി നല്‍കിയില്ലെന്ന് വാദിച്ചിരുന്നു. ഏതായാലും സന്ദീപ് നായര്‍ കേസിന് അനുകൂലമായ മൊഴി നല്‍കിയെന്നാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.