ശമ്പളത്തില്‍ നിന്നു പിടിച്ച തുക തിരികെ കിട്ടാന്‍ സർക്കാർ ജീവനക്കാര്‍ ഇനിയും ഒരുമാസം കാത്തിരിക്കണം;
കൊല്ലം: കോവിഡ് കാലത്തു ശമ്പളത്തില്‍നിന്നു പിടിച്ച തുക തിരികെ കിട്ടാന്‍ സർക്കാർ ജീവനക്കാര്‍ ഇനിയും ഒരുമാസം കാത്തിരിക്കണം. നേരത്തെ ഏപ്രില്‍ മുതല്‍ അഞ്ചു തവണയായി നല്‍കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ മുന്‍ പ്രഖ്യാപനത്തില്‍നിന്നു സർക്കാർ പിന്മാറി. മേയ് മുതല്‍ അഞ്ചു ഗഡുക്കളായി നല്കുമെന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ഈ മാസം ശമ്പള വര്‍ധന ഉള്‍പെടെ നടപ്പാകുന്നതിനാല്‍ സെര്‍വറില്‍ ഉണ്ടാകാനിടയുള്ള തിരക്കും മറ്റും കണക്കിലെടുത്താണു തീരുമാനമെന്നും മന്ത്രി വിശദീകരിച്ചു. ട്രഷറികള്‍ ദുഃഖവെള്ളി, ഈസ്റ്റര്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. ജീവനക്കാര്‍ക്കു നിയന്ത്രിത അവധി അനുവദിച്ചിട്ടുണ്ട്. ശമ്പള പെന്ഷന് വിതരണം മൂന്നു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.