ഗുരുവായൂര്‍: ഐപിഎസുകാരനാണെന്നു മകനും അസിസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറാണെന്ന് അമ്മയും തെറ്റിദ്ധരിപ്പിച്ച് അമ്മയും മകനും ചേര്‍ന്ന് ബാങ്കുകളെ കബളിപ്പിച്ചു നടത്തിയ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് പുറത്ത്. തട്ടിപ്പ് സംബന്ധിച്ച് സൂചന ലഭിച്ചതോടെ പോലീസ് വീട് വളഞ്ഞു. പൊലീസ് വീടു വളഞ്ഞതോടെ മകന് ഓടിക്കളഞ്ഞു, അമ്മ അറസ്റ്റിലായി.”
ഇവരുടെ മകന് വിപിന്‍ കാര്‍ത്തിക് (29) കശ്മീരിലെ കുപ്വാര ജില്ലയിലെ ഐപിഎസുകാരനാണെന്നാണു പരിചയപ്പെടുത്തിയിരുന്നത്. വിവിധ ഇടങ്ങളില്‍ നിന്നായി വായ്പയെടുത്ത് 28 കാറുകള്‍ വാങ്ങി 27 ഉം മറിച്ചുവിറ്റതായാണു സംശയിക്കുന്നത്. രണ്ടുവര്‍ഷത്തിനിടെ ഗുരുവായൂരില്‍ നിന്ന് വായ്പയെടുത്ത് 12 കാറുകള്‍ വാങ്ങി 11 എണ്ണവും മറിച്ചുവിറ്റു. ഇതു കൂടാതെ നാദാപുരം, തലശേരി, കോട്ടയം, തിരുവനന്തപുരം, കളമശേരി, എറണാകുളം, കൊയിലാണ്ടി, വടകര എന്നീ സ്ഥലങ്ങളില്‍ നിന്ന് 16 കാറുകള്‍ വായ്പയെടുത്ത് വാങ്ങി വിറ്റതിന്റെ വിശദാംശങ്ങള്‍ വിപിന്‍ കാര്‍ത്തിക്കിന്റെ ഡയറിയില്‍ നിന്നു പൊലീസിനു ലഭിച്ചു.
ഒരു കാറും ബുള്ളറ്റും പൊലീസ് കസ്റ്റഡിയിലെടുത്തു. ഫ്ളാറ്റിലെ വിലാസത്തിലുള്ള ആധാര്‍ നല്കി ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയശേഷം വ്യാജ ശമ്ബള സര്‍ട്ടിഫിക്കറ്റും ഐപിഎസ് ഓഫിസറുടെ യൂണിഫോമിലുള്ള ഫോട്ടോയും വന്‍ തുക ബാലന്‍സുള്ള വ്യാജ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റും നല്കി വായ്പയെടുക്കുകയായിരുന്നു ഇവരുടെ രീതി. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഗുരുവായൂര്‍ ശാഖയുടെ മാനേജരുടെ കയ്യില്‍ നിന്നാണ് 95 പവനും 25 ലക്ഷം രൂപയും തട്ടിയെടുത്തത്. വിപിനു കാന്‍സറാണെന്നും ചികില്‍സയ്ക്കു പണം തികയുന്നില്ലെന്നും പറഞ്ഞാണു പല തവണയായി ഇതു കൈക്കലാക്കിയത്. പൊലീസ് വേഷത്തില്‍ ബുള്ളറ്റില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലും പൊലീസ് സ്റ്റേഷനുകളിലും എത്തിയിരുന്ന വിപിന്‍ ശുപാര്‍ശകള്‍ തുടങ്ങിയതോടെയാണു സംശയത്തിന്റെ നിഴലിലായത്.