ആയത്താർക്കും പണിക്കർക്കും
തറയിൽ കാരണവർക്കും പെരുമുടിത്തറയിൽ ആദരം
പാലക്കുന്ന് : പാലക്കുന്ന് കഴകം പെരുമുടിത്തറയിൽ ആ തറവാട്ടു പ്രസിഡന്റ്റും ഗുരുപൂജ അവാർഡ് ജേതാവുമായ പി.വി. കുഞ്ഞിക്കോരൻ പണിക്കർ, സ്ഥാനിക രംഗത്ത് അമ്പതാണ്ട് പൂർത്തിയായ കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, പെരുമുടിത്തറയിലച്ചനായി മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ
രാഘവൻ കാരണവർ എന്നിവരെ ആദരിച്ചു. പി.വി.
കുഞ്ഞിക്കോരൻ പണിക്കർ അധ്യക്ഷത വഹിച്ചു. മുഖ്യകർമി സുനീഷ് പൂജാരി, പാലക്കുന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരൻ, ജനറൽ സെക്രട്ടറി പി. പി. ചന്ദ്രശേഖരൻ, ട്രഷറർ പി.കെ. രാജേന്ദ്രനാഥ്, കരിപ്പോടി പ്രാദേശിക
സമിതി പ്രസിഡന്റ് സുരേഷ് കുമാർ പാലക്കുന്ന്, തറയിൽ വീട് സെക്രട്ടറി കെ.വി. രാഘവൻ, ട്രഷറർ പി. കെ. ബാലകൃഷ്ണൻ, ഉദയമംഗലം ബാലകൃഷ്ണൻ എന്നിവരും ആദരവ് ഏറ്റുവാങ്ങിയവരും പ്രസംഗിച്ചു.