15 കാരിക്ക് പീഡനം; സഹോദരനെതിരെ പോക്സോ കേസ്
ചെറുപുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച സഹോദരനെതിരെ പോക്സോ കേസ്.ചെറുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ 15കാരിയാണ് സഹോദരന്റെ പീഡനത്തിനിരയായത്. 2019 നവമ്പർ മാസത്തിൽ ഒരു ദിവസം രാത്രിയിൽ ഉറങ്ങുന്ന സമയത്താണ് പെൺകുട്ടി പീഡനത്തിനിരയായത്.ദിവസങ്ങൾക്ക് മുമ്പ് പെൺകുട്ടിയെ സ്കൂളിൽ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു.
ചൈൽഡ് ലൈൻ നിർദ്ദേശപ്രകാരം പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ചെറുപുഴ പോലീസ് പോക്സോ നിയമപ്രകാരം 20 കാരനായ സഹോദരനെതിരെ കേസെടുത്തു.
പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് കേസന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന ചെറുപുഴ പോലീസ് ഇൻസ്പെക്ടർ കെ. ഉണ്ണികൃഷ്ണൻ അറിയിച്ചു.