മുഖ്യമന്ത്രിക്ക് ‘ക്യാപ്റ്റന്‍’ വിശേഷണം നല്‍കിയിട്ടില്ല: ആ പ്രയോഗവുമായി പാര്‍ട്ടിക്ക് ബന്ധമില്ല, പാര്‍ട്ടിക്ക് എല്ലാവരും സഖാവാണെന്ന് കോടിയേരി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ‘ക്യാപ്റ്റന്‍’ എന്ന വിശേഷണം പാര്‍ട്ടി ഒരിടത്തും നല്‍കിയിട്ടില്ലെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്. വിശേഷണം നല്‍കുന്നത് വ്യക്തികളാണ്. ആ പ്രയോഗവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടിക്ക് എല്ലാവരും സഖാവാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുതിര്‍ന്ന നേതാവ് ഇ.പി ജയരാജന് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പറഞ്ഞതിനെയും കോടിയേരി തള്ളി. മത്സരിക്കണമോ എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. യഥാര്‍ഥ ബോംബിനെ ഭയമില്ല, പിന്നെയെങ്ങിനെയാണ് പ്രതിപക്ഷത്തിന്റെ നുണബോംബുകളെ ഭയക്കുക എന്നും അദ്ദേഹം ചോദിച്ചു.
വിനോദിനിയുടെ ഐ ഫോണ്‍ പൈസ കൊടുത്തു വാങ്ങിയതാണെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. പൊലീസ് അന്വേഷണത്തില്‍ ഇത് വ്യക്തമായിട്ടുണ്ട്. വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് ഇതുവരെ കിട്ടിയിട്ടില്ല. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറിയായിരിക്കെ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടികാണിച്ച് അവധിയില്‍ പ്രവേശിച്ചതാണ് കോടിയേരി. മകനെതിരായ കേസിനെ തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടി തല്കാലത്തേക്ക് മാറ്റിയതാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.