വിവിധ വികസന പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത് കോടിക്കണക്കിന് രൂപയെന്ന് സദാനന്ദഗൗഡ
കോട്ടയം: വിവിധ വികസന പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത് കോടിക്കണക്കിന് രൂപയെന്ന് സദാനന്ദഗൗഡ. 65,000 കോടി രൂപയാണ് ദേശീയപാത വികസനത്തിന് നല്‍കിയത്. കൊച്ചി മെട്രോ – 1957 കോടി രൂപ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ – 1,25,444 കോടി രൂപ, ദുരന്തനിവാരണം – 1738 കോടി രൂപ, ആരോഗ്യമേഖല – 607 കോടി രൂപ, ഉന്നത വിദ്യാഭ്യാസം – 181 കോടി, കൃഷി – 1086, നീതിന്യായം – 405 കോടി, പ്രത്യേക സാമ്ബത്തിക സഹായം- 1100 കോടി, കാസര്‍കോട് സോളാര്‍ പവര്‍ പ്രൊജക്ടിനും അരുവിക്കര ജലശുദ്ധീകരണ പദ്ധതിക്കുമായി 5060 കോടി രൂപ നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് കോട്ടയത്ത് എത്തിയപ്പോഴായിരുന്നു അദേഹത്തിന്റെ പ്രതികരണം. . ലൗ ജിഹാദ് വിഷയം സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യണം. യുപി സര്‍ക്കാര്‍ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവന്നത് അനുഭവങ്ങളുടെ വെളിച്ചത്തിലാണ്. എന്‍ഡിഎ അധികാരത്തില്‍ എത്തിയാല്‍ കേരളത്തിലും ലൗ ജിഹാദിനെതിരെ നിയമം കൊണ്ടു വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വരും