ഇരട്ട വോട്ട്: ലോകത്തിന് മുന്നില്‍ കേരളത്തെ പ്രതിപക്ഷ നേതാവ് നാണം കെടുത്തിയെന്ന് മുഖ്യമന്ത്രി
കണ്ണൂര്‍: ഇരട്ട വോട്ട് ആരോപണത്തിലൂടെ ലോകത്തിന് മുന്നില്‍ കേരളത്തെ പ്രതിപക്ഷ നേതാവ് നാണം കെടുത്തിയെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ തുടര്‍ന്ന് ട്വിറ്ററില്‍ കേരളത്തിനെതിരേ വ്യാപക പ്രചാരണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി.ബംഗ്ലാദേശികള്‍ പോലും കേരളത്തിന്റെ തെരഞ്ഞെടുപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന് ട്വിറ്ററില്‍ പ്രചരണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി കണ്ണൂരില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.വോട്ട് ചേര്‍ക്കുന്നത് തെരഞ്ഞടുപ്പ് കമ്മീഷന്. ഇരട്ടിപ്പ് ഉണ്ടെങ്കില്‍ തിരുത്തണമെന്നാണ് എല്ലാവരുടേയും നിലപാട്. നാലു ലക്ഷത്തിലധികം പേരുടെ പേര് പ്രസിദ്ധീകരിച്ച് അവരെയെല്ലാം കള്ളവോട്ടുകാരായി മുദ്ര കുത്തുകയാണ് പ്രതിപക്ഷം ചെയ്തത്. പ്രതിപക്ഷ നേതാവിന്റെ വീട്ടില്‍ പോലും ഇരട്ട വോട്ടുണ്ടെന്ന വാര്‍ത്തയും പുറത്തു വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.