തലപ്പാടിയില്‍ ബസ് യാത്രക്കാരന്ഒളിച്ചു കടത്തിയ 20 ലക്ഷം രൂപ പിടികൂടി
കാസർകോട്: ബസ് യാത്രക്കാരൻ ഒളിച്ചു കടത്തിയ 20 ലക്ഷം രൂപ പിടികൂടിനിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അനധികൃത പണം കടത്തൽ തടയുന്നതിനായി തലപ്പാടി ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ ബസ് യാത്രക്കാരനിൽ നിന്ന് രേഖകളില്ലാതെ കടത്തിയ 20 ലക്ഷം രൂപ പിടികൂടി. കെഎസ്ആർടിസി ബസിൽ മംഗലാപുരം-കാസർകോട് റൂട്ടിൽ യാത്ര ചെയ്ത ആലംപാടി മുഹമ്മദ് കുഞ്ഞിയുടെ പക്കൽ നിന്ന് അരക്കെട്ടിലും പോക്കറ്റിലുമായി ഒളിപ്പിച്ച നിലയിലാണ് തുക പിടികൂടിയത്. കുമ്പള എക്സ്സൈസ് റേഞ്ച് ടീം മോട്ടോർ വാഹന വകുപ്പ് ടീം, തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി തലപ്പാടി അതിർത്തിയിൽ നിയോഗിച്ച സ്റ്റാറ്റിക് സർവ ലെൻസ് ടീം എന്നിവരുടെ പരിശോധനയിലാണ് അനധിക്ത പണം പിടിച്ചെടുത്ത് ആദായ നികുതി വകുപ്പിന് കൈമാറിയത് ‘ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ പണം, മദ്യം, മയക്കുമരുന്ന്, ആയുധം എന്നിവയുടെ കടത്ത് തടയാൻ ശക്തമായ പരിശോധന തുടരുമെന്ന് എക്സ്പെൻഡിച്ചർ നോഡൽ ഓഫീസർ കെ.സതീശൻ അറിയിച്ചു.