ചെന്നിത്തലയുടെ നുണയന്ത്രം ചാര്‍ജ് ചെയ്യുന്നത് കെ സുരേന്ദ്രന്: കൊറോണയെക്കാൾ ഭീകരമാണ് ആർ എസ് എസ് വൈറസ്,ബൃന്ദ കാരാട്ട്
മലപ്പുറം : പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വീട്ടിലെ നുണനിര്‍മാണയന്ത്രം ചാര്‍ജ് ചെയ്യുന്നത് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. മലപ്പുറത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ദിവസവും രാവിലെ പുതിയ നുണകള്‍ വേണമെന്ന് ചെന്നിത്തല പ്രാര്‍ഥിക്കുകയാണ്. ‘യന്ത്രം’ പറഞ്ഞതനുസരിച്ചാണ് പാവങ്ങളുടെ റേഷനും കിറ്റും മടുക്കാന്‍ ശ്രമിച്ചത്. തെരഞ്ഞെടുപ്പ് കമീഷന് സഹായിച്ചെങ്കിലും ഹൈക്കോടതിയില്‍ തിരിച്ചടി കിട്ടി. കേരളത്തിലെത്തുന്ന കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ ചെന്നിത്തലയുടെ വീട്ടില്‍പോയി യന്ത്രത്തിന് കേടുണ്ടോയെന്ന് പരിശോധിച്ചു. അപ്പോഴാണ് ചാര്‍ജര്‍ ശരിയല്ലെന്ന് കണ്ടത്. അത് കെ സുരേന്ദ്രന് ചാര്‍ജ് ചെയ്യുമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. ഇരുകൂട്ടരും ചേര്‍ന്ന് പുതിയ നുണ നിര്‍മിക്കാന്‍ തലപുകഞ്ഞ് ആലോചിക്കുകയാണ്. ഇങ്ങനെ പടച്ചുവിടുന്ന നുണകള്‍ കേന്ദ്ര നേതാക്കള്‍ ആവര്‍ത്തിക്കുന്നു. സത്യത്തിന്റെ കണികപോലുമില്ലാത്ത ഇവ ജനങ്ങള്‍ വിശ്വസിക്കുന്നില്ല.
നാല് വോട്ടിനുവേണ്ടി ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കുകയാണ് യുഡിഎഫ്. ഉപ്പുവച്ച കലം പോലെ യുഡിഎഫ് മാറി. ലീഗ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്നാണ് ബിജെപി എംപി സുരേഷ്ഗോപി പറയുന്നത്. പൗരത്വ രജിസ്റ്റര്‍ പൂരിപ്പിക്കാന്‍ സഹായിക്കുമെന്നാണ് ലീഗ് സ്ഥാനാര്‍ഥി കെ എന്‍ എ ഖാദറിന്റെ മറുപടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരാടുന്ന ന്യൂനപക്ഷത്തെ വഞ്ചിക്കുകയാണ് ലീഗ്.
കൊറോണ വൈറസിനേക്കാള്‍ വലിയ വൈറസാണ് ആര്‍എസ്എസ്-ബിജെപി വൈറസ്. മോഡിയും അമിത്ഷായും ചേര്‍ന്ന ഇരട്ട വൈറസാണത്. ദുരിതകാലത്ത് പുതിയ നിയമങ്ങളിലൂടെ അമിതഭാരം അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പെട്രോളിനും ഡീസലിനും പാചകവാതകത്തിനും കുത്തനെ വിലകൂട്ടി ജനങ്ങളുടെ പോക്കറ്റില്‍ കൈയിട്ട് മോഡി പോക്കറ്റ് വീര്‍പ്പിക്കുന്നു.
ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ശബ്ദിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മടിയാണ്. കേരളത്തില്‍നിന്നുള്ള യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റില്‍ മിണ്ടുന്നില്ല. അവര്‍ കേരളത്തില്‍ നിര്‍മിച്ച പ്രത്യേക ഫെവിക്കോള്‍ ചുണ്ടില്‍ പുരട്ടിയാണ് ലോക്സഭയിലെത്തുന്നത്- ബൃന്ദ പറഞ്ഞു.
മ