ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട 14 കാരിയെ പ്രണയം നടിച്ച് ലോഡ്ജിൽ കൊണ്ട് പോയി പീഡിപ്പിച്ചു, രണ്ട് കാസർകോട് സ്വദേശികളെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു
കണ്ണൂര്‍: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടതിനു ശേഷം പ്രണയം നടിച്ച് വലയിലാക്കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍.
കാസര്‍കോട് ബദ്രടുക്കം പുത്തൂര്‍ രാജീവ് കോളനിയിലെ ടി.എ ഫായിസ് (26) കാസര്‍കോട് ബദിയടുക്ക കമ്ബാറിലെ പാലത്തൊട്ടി ഹൗസില്‍ അബ്ദുള്‍ മന്നാന്‍ (25) എന്നിവരെയാണ് കൂത്തുപറമ്ബ് പൊലീസ് ഇന്‍സ്പെക്ടര്‍ എന്‍.സുനില്‍കുമാര്‍, എഎസ്ഐ അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിജിത്, സുധി എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
മാര്‍ച്ച് 28നാണ് കേസിനാസ്പദമായ സംഭവം. സോഷ്യല്‍ മീഡിയ ഇടമായ ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട 14കാരിയെ പ്രലോഭിപ്പിച്ച് കൂത്തുപറമ്ബ് മൂന്നാംപീടിക കണ്ടംകുന്നിലെ അല്‍ അമീന് റസിഡന്‍സിയില്‍ എത്തിച്ച ശേഷം പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി വീട്ടിലെത്തി ബന്ധുക്കളോട് വിവരം പറഞ്ഞതോടെയാണ് പൊലീസില്‍ പരാതിയുമായി എത്തിയത്.
പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതികളെ കൂത്തുപറമ്ബ് കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.