കണക്കുകൂട്ടലുകൾ തെറ്റിച്ച് മഞ്ചേശ്വരം, വിവി രമേശന് പിന്തുണയുമായി സംഘടനകൾ. ആത്മവിശ്വാസം നഷ്ടപ്പെട്ട് ബിജെപി. കർണാടകയിൽ നിന്നും പ്രചരണത്തിനിറങ്ങിയവർ മടങ്ങി.
മഞ്ചേശ്വരം: കർണാടകയിലെ ജനപ്രതിനിധികളെ രംഗത്തിറക്കി മഞ്ചേശ്വരം ബിജെപി പ്രചരണം പാതിവഴിയിൽ ഉപേക്ഷിച്ചതായി സൂചന. നാലോളം എംഎൽഎമാരുടെ നേതൃത്വത്തിലായിരുന്നു മഞ്ചേശ്വരം വിവിധ കേന്ദ്രങ്ങളിൽ ബിജെപി പ്രചരണം സംഘടിപ്പിച്ചെതെങ്കിലും സമ്മിശ്ര പ്രതികരണമാണ് ജനങ്ങൾ നിന്നും ലഭിച്ചത്, തുടർന്നാണ് ഇന്ന് കർണാടകയിലെ ചില നേതാക്കൾ പ്രചരണം അവസാനിപ്പിച്ചു മടങ്ങിയത്. കേരളത്തിൽ പുറത്തുവന്ന 16 സർവ്വകളിലും ഒന്നും പ്രവചിക്കാൻ സാധിക്കാത്ത മണ്ഡലമായി മഞ്ചേശ്വരം തുടരുമ്പോൾ ബിജെപിയെ തുരുത്താനുള്ള മാർഗ്ഗമായി ന്യൂനപക്ഷ ചെറു പാർട്ടികളും ബ്രാഹ്മണ താന്ത്രിക്ക് പോലുള്ള കൂട്ടായ്മകളും മംഗളൂരു രൂപതയുടെ കീഴിലുള്ള ക്രിസ്ത്യൻ സഭകളും വി വി രമേശൻ പിന്തുണയുമായി രംഗത്തു വന്നത് സിപിഐഎമ്മിന് കരുത്ത് പകർന്നിരിക്കുകയാണ്. 2006ൽ സി എച്ച് കുഞ്ഞമ്പു പിടിച്ചെടുത്ത മണ്ഡലം വീണ്ടും വി വി രമേശിലൂടെ പിടിച്ചെടുക്കാൻ സാധിക്കുമെന്ന് പ്രതീക്ഷയിലാണ് എൽ ഡി എഫ് . തീരദേശങ്ങളിൽ വി വി രമേശന്റെ പ്രചരണ സംഗമങ്ങളിലെ ജനബാഹുല്യം എൻഡിഎ യുഡിഎഫ് കേന്ദ്രങ്ങളെ ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.