കെ.എസ്.ശബരിനാഥിന്റെ പ്രചാരണത്തിനിടെ വാഹനാപകടം: പ്രവര്ത്തകന് മരിച്ചു
തിരുവനന്തപുരം: അരുവിക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ശബരിനാഥന്റെ പ്രചാരണത്തിനിടെ വാഹനാപകടം. ആര്യനാട് വ്യാഴാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ഒരു പ്രവര്ത്തകന് മരിച്ചു. ആര്യനാട് തുമ്പുംകോണം പ്ലാമൂട് വീട്ടില്‍ പ്രദീപ് (40) ആണ് മരിച്ചത്.
പ്രചാരണത്തില്‍ ഉണ്ടായിരുന്ന കാറിന്റെ ഡോര്‍ തുറക്കുന്നതിനിടെ ബൈക്ക് ഡോറില്‍ വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു.