കമ്മ്യുണിസ്റ്റുകാരന് പാര്‍ട്ടി തീരുമാനം അനുസരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി
കണ്ണൂര്‍: കമ്യുണിസ്റ്റുകാരന് പാര്‍ട്ടി തീരുമാനം അനുസരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മത്സര രംഗത്ത് നിന്ന് പിന്മാറിയെന്ന് മന്ത്രി ഇ.പി. ജയരാജന് നടത്തിയ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തോട് വാര്‍ത്ത സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കമ്മ്യുണിസ്റ്റുകാര്‍ക്കും നേതാക്കള്‍ക്കും വ്യക്തിപരമായ അഭിപ്രായം ഉണ്ടാകും. ഇത്തരം അഭിപ്രായം പാര്‍ട്ടി എപ്പോഴും മാനിക്കുകയും ചെയ്യും. എന്നാല്‍ അവസാന തീരുമാനം പാര്‍ട്ടിയാണ് എടുക്കുന്നത്. അത് എല്ലാവരും അനുസരിക്കുകയും ചെയ്യും. അതാണ് ഞങ്ങളുടെ രീതി. മറ്റു കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞത് എന്താണെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.