പുഷ്പലത വധം: പ്രതിക്ക് ജീവപര്യന്തം കഠിന തടവും 2.5 ലക്ഷം പിഴയും
പാലക്കാട്: വീട്ടമ്മെയ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസിക്ക് ജീവപര്യന്തം കഠിന തടവും പിഴയും. വടക്കഞ്ചേരി വണ്ടാഴി പന്തപ്പറമ്ബ് മോഹനന് എന്ന മയില്‍സ്വാമിയുടെ ഭാര്യ പുഷ്പലതയെ (52) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മുടപ്പല്ലൂര്‍ പടിഞ്ഞാറെത്തറ പുത്തന്‍വീട്ടില്‍ പ്രസാദിനാണ് (32) പാലക്കാട് രണ്ടാം അഡീഷനല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവും വിവിധ വകുപ്പുകളിലായി 14 വര്‍ഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴ അടച്ചില്ലെങ്കില്‍ നാലു വര്‍ഷംകൂടി അധികം തടവ് അനുഭവിക്കണം. 2012ലാണ് കേസിനാസ്പദമായ സംഭവം.
മയില്‍ സ്വാമിയുടെ പന്തപറമ്ബിലെ വീട്ടില്‍ കയറി ഒളിച്ചിരുന്ന പ്രതി അടുക്കളയിലെ കത്തി എടുത്ത് ഭാര്യ പുഷ്പലതയെ കഴുത്തിന് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. മയില്സ്വാമിെയ തലക്കും പുറത്തും കത്തികൊണ്ടു കുത്തി. മകളെയും വെട്ടിപരിക്കേല്‍പ്പിച്ചു. പുഷ്പലത ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു.