രാഷ്ട്രീയമായി വിയോജിപ്പുണ്ടെങ്കിലും ഇടതുപക്ഷത്തെ വെറുക്കാൻ തനിക്കാവില്ല; അവരെല്ലാം സഹോദരീ സഹോദരന്മാരെന്ന് രാഹുൽ ഗാന്ധി
മാനന്തവാടി: രാഷ്ട്രീയമായി വിയോജിപ്പുണ്ടെങ്കിലും ഇടതുപക്ഷത്തെ ഒരിക്കലും വെറുക്കാൻ തനിക്കാവില്ലെന്ന് രാഹുൽഗാന്ധി. ഇടതുമുന്നണിയുമായി രാഷ്ട്രീയപരമായ ചർച്ച തുടരണം. ‘ഇടതുപക്ഷത്തുളളവർ എന്റെ സഹോദരി സഹോദരന്മാരാണ്.’ രാഹുൽഗാന്ധി പറഞ്ഞു.വയനാട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരവസരം ലഭിച്ചിട്ടും ഇടതുപക്ഷ സർക്കാർ ആ അവസരം വിനിയോഗിച്ചില്ല. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ വയനാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കും. ആശയപരമായ പോരാട്ടം എന്നതിനപ്പുറം വയനാടിന്റെ പ്രശ്നപരിഹാരങ്ങൾക്കുളള തിരഞ്ഞെടുപ്പിനെ കാണണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാൽ വയനാട്ടിൽ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മാനന്തവാടിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു രാഹുലിന്റെ ഈ പ്രസ്താവന.