സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു പവന് ഒറ്റയടിക്ക് 440 രൂപ കൂടി
ഒരു പവന് സ്വര്‍ണത്തിന് 33,320 രൂപയാണ് വില
ഒരു ഗ്രാമിന് 4,165 രൂപയും
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. ഒരു പവൻ സ്വര്‍ണത്തിന് 33,320 രൂപയായി ആണ് പുതിയ മാസം വില ഉയര്‍ന്നത്. ഒരു ഗ്രാമിന് 4,165 രൂപയും.ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 32,880 രൂപയായിരുന്നു വില. പവന് 440 രൂപയാണ് കൂടിയത്.
സ്വര്‍ണത്തിൻെറ ഫ്യച്വര് വ്യാപാര നിരക്കും ഉയര്‍ന്നു. യുഎസിലെ സാമ്പത്തിക ഉത്തേജന പാക്കേജും പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകളും സ്വര്‍ണത്തിന് കരുത്തായി. വാക്സിന് പ്രതിരോധിക്കാനാകാത്ത വൈറസിൻെറ സാന്നിധ്യവും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വര്‍ണത്തിന് സഹായകരമായി.
മാര്‍ച്ച് 31ന് കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണ വില. മാര്‍ച്ച് ഒന്നിന് പവന് 34,440 രൂപയായിരുന്നു സ്വര്‍ണ വില . പിന്നീട് വില ഇടിയുകയായിരുന്നു.
ഫെബ്രുവരി 27,28 തീയതികളിൽ കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ ആയിരുന്നു വില. ഒരു പവൻ സ്വര്‍ണത്തിന് 34,160 രൂപയായിരുന്നു വില. ഡോളര്‍ കരുത്താര്‍ജിക്കുന്നതും യുഎസ് ട്രഷറി വരുമാനം ഉയര്‍ന്നതും ഒക്കെ സ്വര്‍ണത്തിന് വില ഇടിയാൻ കാരണമായിരുന്നു. നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് ലാഭം എടുത്തതും വില ഇടിവിലേക്ക് നയിച്ചു. എന്നാൽ ദീര്‍ഘകാലാടിസ്ഥാനത്തിൽ സ്വര്‍ണ വില ഉയരുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു .
പവൻ (രൂപ) ഗ്രാം (രൂപ) ഔൺസ് (ഡോളർ)
33,320 4,165 1,711.15
ബുധനാഴ്ച 32,880 4,110 1,679.68
ചൊവ്വാഴ്ച 33,080 4,135 1706.51
വെള്ളി വില
ഒരു ഗ്രാം വെള്ളിയ്ക്ക് 63.60 രൂപയാണ് വില. എട്ട് ഗ്രാമിന് 508.80 രൂപയും. ഒരു കിലോഗ്രാമിന് 63,600 രൂപയാണ് വില.ഇന്നലെ ഒരു കിലോഗ്രാം വെള്ളിയ്ക്ക് 63,200 രൂപയായിരുന്നു വില