വൈഗയുടെ മരണം ; ദുരൂഹതയേറുന്നു; ഫ്ലാറ്റിൽ നിന്ന് കിട്ടിയത് മനുഷ്യരക്തം തന്നെയെന്ന് തെളിഞ്ഞു
കാക്കനാട് : മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ (13) മരണത്തിൽ ഏറെ ദുരൂഹത. വൈഗയുടെ പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ സനു മോഹന്റെ ഫ്ലാറ്റിൽ കണ്ടെത്തിയതു മനുഷ്യരക്തം തന്നെയെന്നു പരിശോധനയിൽ വ്യക്തമായി.
ഫ്ലാറ്റിൽ ഫ്ലാറ്റിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. വൈഗയുടെ ആന്തരികാവയവ പരിശോധനാ ഫലം കൂടി കിട്ടിയാലേ വ്യക്തത ലഭിക്കൂ എന്നാണ് പോലീസ് പറയുന്നത്. വൈഗയെ പിതാവ് സനു തന്നെയാണോ അപായപ്പെടുത്തിയതെന്ന സംശയത്തിലാണ് പൊലീസ്.
സനുവിന്റെ സാമ്പത്തിക ഇടപാടുകളിൽ പങ്കാളിയായ സുഹൃത്തിനെ കേന്ദ്രീകരിച്ചാണു അന്വേഷണം. ഇയാൾ ചെന്നൈക്കു പുറത്താണ്.
സനു മോഹനെ കണ്ടെത്താനായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാനാണ് പൊലീസ് തീരുമാനം. കഴിഞ്ഞ ദിവസം സനു മോഹന്റെ കാർ വാളയാർ കടന്നതായുള്ള വിവരം ലഭിച്ചിട്ടുണ്ടെങ്കിലും വാഹനത്തിലുണ്ടായിരുന്നത് സനുമോഹൻ തന്നെയാണോ എന്ന് ഇതുവരെയും സ്ഥിരീകരിക്കാനായിട്ടില്ല.