എല്‍.ഡി.എഫ് യു.ഡി.എഫ് സര്ക്കാറുകള്തമ്മിലുള്ള താരതമ്യത്തിന് ധൈര്യമുണ്ടോ..?വെല്ലുവിളിച്ച്മുഖ്യമന്ത്രി
തിരുവനന്തപുരം: വികസന – സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കണക്കുകള്‍ നിരത്തി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിനെയും എല്‍.ഡി.എഫ് സര്‍ക്കാറിനെയും താരതമ്യം ചെയ്യാന്‍ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴെങ്കിലും വര്‍ഗീയതയും വ്യക്തിഹത്യയും നുണപ്രചരണങ്ങളും മാറ്റി നിര്‍ത്തി നാടിന്റെ വികസനവും ക്ഷേമവും ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫും ബി.ജെ.പിയും തയ്യാറാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
”തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. ഇനിയെങ്കിലും വര്‍ഗീയതയും വ്യക്തിഹത്യയും നുണപ്രചരണങ്ങളും മാറ്റി നിര്‍ത്തി നാടിന്റെ വികസനവും ക്ഷേമവും ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫും ബി.ജെ.പിയും തയ്യാറാകുമോ? കഴിഞ്ഞ 5 വര്‍ഷത്തെ എല്‍.ഡി.എഫ് സര്‍ക്കാരും അതിനു തൊട്ടു മുന്‍പുള്ള യുഡിഎഫ് സര്‍ക്കാരും നടത്തിയ വികസന – സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കണക്കുകള്‍ നിരത്തി, കൃത്യമായ വസ്തുതകള്‍ മുന്നോട്ടു വച്ച് താരതമ്യം ചെയ്യാനുള്ള ധൈര്യം യു.ഡി.എഫിനുണ്ടോ? ജനാധിപത്യ സംവിധാനത്തിനകത്ത് ജനങ്ങളോട് കാണിക്കേണ്ട ഉത്തരവാദിത്വം നിറവേറ്റാന്‍ ഈ വെല്ലുവിളി ഏറ്റെടുക്കുമോ?” – മുഖ്യമന്ത്രി ചോദിച്ചു.