പാചക വാതക സിലണ്ടറുകളുടെ വില കുറച്ചു; പുതുക്കിയ വില ഇന്നു മുതല്‍ നിലവില്‍ വരുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് അറിയിച്ചു.
ഡല്‍ഹി: പാചകവാതക സിലിണ്ടറിന് വില കുറച്ചു. സിലണ്ടറൊന്നിന് 10 രൂപയാണ് കുറഞ്ഞത്. പുതുക്കിയ വില ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരുമെന്ന് പൊതുമേഖല എണ്ണ കമ്ബനിയായ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് അറിയിച്ചു.
ഇതോടെ 819 രൂപയായിരുന്ന ഗ്യാസ് വില 809 ആയി കുറഞ്ഞു. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ സബ്സിഡിയില്ലാത്ത പാചക വാതകത്തിന് 809 രൂപയും കൊല്‍ക്കത്തയില്‍ 835 രൂപയുമായിരിക്കും ഈടാക്കുക. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ആനുപാതികമായി വിലയില്‍ കുറവ് ഉണ്ടാകും.