വികസന വിരോധികളെന്ന പട്ടം പിണറായി സ്വയം
ചാര്‍ത്തേണ്ടത്: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: യു.ഡി.എഫ് വികസന വിരോധികളാണെന്ന എല്‍.ഡി.എഫിന്റെ പ്രചാരണത്തിന് മറുപടിയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ട്രാക്ടറിനും കമ്പ്യുട്ടറിനു എതിരെ സമരം ചെയ്ത എല്‍.ഡി.എഫിനു തന്നെയാണ് ആ പട്ടം ചേരുന്നത്. വികസന വിരോധി എന്ന വിശേഷണം പിണറായി വിജയന് സ്വയം ചാര്‍ത്തേണ്ടതാണ്.
‘എന്റെ നെഞ്ചില്‍ കൂടിയെ നെടുമ്പാശേരിയില്‍ വിമാനമിറങ്ങൂവെന്ന്’ പറഞ്ഞയാളെ പിന്നീട് നെടുമ്പാശേരിയിലെ ഡയറക്ടറുടെ റൂമില്‍ കണ്ടു. ഗെയില്‍ പൈപ്പ്ലൈന് യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്നപ്പോള്‍ ആളുകളെ കൊല്ലുന്ന പദ്ധതിയാണെന്ന് ആരോപിച്ച് സമരം നടത്തി. ഗ്യാസ് ടാങ്കറുകള്‍ അപകടത്തില്‍പെട്ട് മരിച്ചത് അത്തരം സംഭവങ്ങളുടെ പത്തിരട്ടിയാണന്നും ഉമ്മന്‍ ചാണ്ടിപറഞ്ഞു.