കൊച്ചി യുഡിഎഫ് സ്ഥാനാര്‍ത്ഥി ടോണി ചമ്മണിക്ക് കോവിഡ്
കൊച്ചി:കൊച്ചി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടോണി ചമ്മണിക്ക് കോവിഡ്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ടോണി ചമ്മണി തന്നെയാണ് കോവിഡ് ബാധയെപ്പറ്റി അറിയിച്ചിരിക്കുന്നത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
പ്രിയപ്പെട്ട സഹോദരി സഹോദരരെയൂഡിഎഫ് പ്രവര്‍ത്തകരെ,
ഞാന്‍ കോവിഡു പോസിറ്റീവ് ആയ വിവരം അറിഞ്ഞിരിക്കുമല്ലൊ….?
എന്റെ അഭാവത്തിലും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഒരു മുടക്കവും കൂടാതെ മുന്നോട്ടു കൊണ്ടു പോകണമെന്നഭ്യര്‍ത്ഥിക്കുന്നു.
എന്റെ അസാന്നിധ്യത്തിലും നിങ്ങള്‍ കൂടുതല്‍ ശക്തിയോടെ , ഏക മനസ്സോടെ പ്രവര്‍ത്തന രംഗത്തുണ്ടാവുമെന്നു എനിക്കു ഉറപ്പുണ്ട്.
ഈ ഘട്ടവും നാം തരണം ചെയ്യും.
ദൈവം നമ്മളെ സഹായിക്കട്ടെ
സ്നേഹത്തോടെനിങ്ങളുടെടോണി ചമ്മണി