കോഴിക്കോട് കളക്ടറുടെ ഔദ്യോഗിക വാഹനത്തിന് നേരെ കല്ലേറ്; പ്രതി പൊലീസ് കസ്റ്റഡിയിൽ
കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടറുടെ കാറിന് നേരെ കല്ലേറ്. കോഴിക്കോട്ടെ കളക്ടറേറ്റ് വളപ്പിൽ വെച്ചാണ് കല്ലെറിഞ്ഞത്. കാറിന്റെ മുൻ ഭാഗത്തെ ചില്ല് ഏകദേശം പൂർണമായി തകർന്ന നിലയിലാണ്. ഈസമയത്ത് കളക്ടർ കാറിലുണ്ടായിരുന്നില്ല.
കല്ലെറിഞ്ഞയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാനസിക അസ്വാസ്ഥ്യമുള്ള ആളാണ് കല്ലെറിഞ്ഞതെന്നാണ് പൊലീസിന്റെ ആദ്യ പ്രതികരണം. കല്ലേറിന് ശേഷം ഇയാൾ മാവോയിസ്റ്റ് അനൂകൂല മുദ്രാവാക്യം വിളിച്ചെന്നും മാവോയിസ്റ്റ് ബന്ധമുള്ളയാളാണെന്നുമുള്ള നിലയിൽ അഭ്യൂഹങ്ങളുയർന്നെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയില്ല.