ദാദാ സാഹെബ് ഫാല്‍കെ പുരസ്കാരം രജനീകാന്തിന്
ന്യൂഡല്‍ഹി:അമ്പത്തിയാന്നാമത് ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരം രജനീകാന്തിന്. ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്കാരമാണ് ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരം. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞടുപ്പ് നടക്കുന്നതിനിടെയാണ് രജനീകാന്ത് ഫാല്‍ക്കേ പുരസ്കാരത്തിന് അര്‍ഹനായിയെന്നുള്ള പ്രഖ്യാപനം വരുന്നത്. തമിഴ്നാട്ടുകാരുടെ ഒരു വികാരമാണ് രജനീകാന്ത്. അതുകൊണ്ടുതന്നെ ഈ പ്രഖ്യാപനത്തിന് രാഷ്ട്രീയമായി വലിയ മാനങ്ങളുണ്ട്. നേരത്തെ താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. അതിനിടെ ബിജെപിയുമായി രജനീകാന്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പിന്നീട് സ്വന്തം പാര്‍ട്ടിയെന്ന തീരുമാനത്തില്‍ നിന്ന് അദ്ദേഹം പിന്മാറുകയായിരുന്നു.