പ്രവർത്തകർക്ക് ആവേശം പകർന്ന് പാണത്തൂരിൽഎൻ ഡി എ സ്ഥാനാർത്ഥി എം ബൽരാജിൻ്റെ റോഡ് ഷോ
കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പിൽ അഞ്ചു ദിവസം മാത്രം ബാക്കി നിൽക്കോ അവസാന വോട്ടു പെട്ടിയിലാക്കാൻ എൻ ഡി എ സ്ഥാനാർത്ഥി എം ബാൽരാജ് പ്രദേശത്തെ മത നേതാക്കളെയും ,ആരാധനാലയങ്ങളുടെ ഭാരവാഹികളെയും കണ്ട് വോട്ട് അഭ്യർത്ഥിച്ചു.
രാവിലെ പടന്നക്കാട് നല്ല യിടയൻ ചാർച്ച് വികാരിയെ കണ്ട് പിന്തുണ തേടി .പ്രതിഷ്ഠാദിന ചടങ്ങ് നടക്കുന്ന ഹോസ്ദുർഗ് മൂകാംബിക ക്ഷേത്രത്തിലും സന്ദർശനം നടത്തി. കാഞ്ഞങ്ങാട് മേഖലയിലെ നിരവധി വീടുകളിൽ ഗൃഹ സമ്പർക്കം നടത്തി. ഉച്ചക്ക് ശേഷം ഒടയംചാലും മാല ങ്കലിലും
പൊതുയോഗത്തിലും സംബന്ധിച്ചു.രാജപുരം ഹോളി ഫാമിലി ചർച്ച് വികാരി കണ്ട് അനുഗ്രഹം തേടി .
പാണത്തൂരിലെ റോഡ് ഷോ പ്രവർത്തകർക്ക് ആവേശം പകർന്നു .പാറക്കടവ് കോളനിയിൽ നടന്ന കുടുംബയോഗത്തിലും സംബന്ധിച്ചു.
ഒടയംചാലിൽ
കർഷകമോർച്ച ജില്ലാ പ്രസിഡൻ്റ് വി.കുഞ്ഞിക്കണ്ണനും മാലങ്കലിൽ. സഹകാർ ഭാരതി ചീഫ് സെക്രട്ടി അഡ്വ.കരുണാകരൻ നമ്പ്യാരും യോഗം ഉൽഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം ഇ കൃഷ്ണൻ , ബിജെപി സെൽ കമ്മിറ്റി കോഡിനേറ്റർ എൻ ബാബുരാജ് ,
മണ്ഡലം പ്രസിഡൻ്റ് എൻ മധു , ജനറൽ സെക്രട്ടറിമായ കെ.കെ.വേണുഗോപാൽ , എം പ്രശാന്ത്, വൈസ് പ്രസിഡൻ്റ് ഒ ജയറാം
ഒബിസി മോർച്ച. ജില്ലാ പ്രസിഡൻ്റ് . പ്രേംരാജ് കാലിക്കടവ്, ജില്ലാ കമ്മിറ്റിയംഗം എ കെ.മാധവൻ ,
മണ്ഡലം വൈസ് പ്രസിഡൻ്റ് ബാലകൃഷ്ണൻ നായർ ,കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ് ഭാസ്കരൻ ,ജനറൽ സെക്രട്ടറി കൃഷ്ണൻ കുമാർ,
കോടോ ബേളൂർ പഞ്ചായത്ത് വിജയൻ മുളവിനൂർ, ജനറൽ സെക്രട്ടറി അശോകൻ കൂയ്യങ്ങാട് എന്നിവർ യോഗങ്ങളിൽ സംസാരിച്ചു.
കാഞ്ഞങ്ങാട് : എൻ ഡി എ സ്ഥാനാർത്ഥി എം ബൽരാജ്
(ഏപ്രിൽ 1 വ്യാഴം )
രാവിലെ 11 മണി വരെ കാഞ്ഞങ്ങാട് മേഖലയിലെ പ്രധാന ഓഫീസുകൾ ,പ്രമുഖ വ്യക്തികളെ കാണും . 11.30 ന് പാൽ കുളം ഭാഗവതി. ക്ഷേത്രം 12 ന് എടത്തോട് ,12.30 ന് കനകപ്പള്ളി ,3 കൊന്നക്കാട് കുടുംബയോഗം
5ന് വെള്ളരിക്കുണ്ട് റോഡ് ഷോയിലും സംബന്ധിക്കും.