കാസർകോട്ട് കോവിഡ് വ്യാപന നിരക്ക് കൂടുന്നു, ജാഗ്രത പാലിച്ചില്ലെങ്കിൽ പണി പാളും,മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം.
കാസര്‍കോട്:ജില്ലയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്കു വർധിക്കുന്ന സാഹചര്യത്തിൽ മാസ്ക് ഉപയോഗവും സാമൂഹിക അകലം പാലിക്കുന്നതും സോപ്പോ സാനിറ്ററസറോ ഉപയോഗിച്ച് ഇടയ്ക്കിടെ കൈ ശുചിയാക്കുന്നതും അലംഭാവം കൂടാതെ തുടരണമെന്ന് ജനങ്ങളോട് ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗം നിർദ്ദേശിച്ചു. ജില്ലയിൽ അതീവ ജാഗ്രത ആവശ്യമാണ്.
കോവിഡ് വാക്സിൻ സുരക്ഷിതമാണ്. 45 വയസിൽ കൂടുതലുള്ളവർ വാക്സിൻ സ്വീകരിച്ച് രോഗപ്രതിരോധത്തിന് മുന്നിട്ടിറങ്ങണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ ഡോ.ഡി. സജിത് ബാബു പറഞ്ഞു. കുടുംബശീയുമായി സഹകരിച്ച് വാക്സിനേഷൻ ഊർജിതമാക്കും.
കോവിഡ് രോഗികളുമായി സമ്പർക്കമുള്ളവരും രോഗലക്ഷണമുള്ളവരും ഉൾപ്പെടെയുള്ളവർ ആർടി പി സി ആർ പരിശോധനയ്ക്ക് വിധേയ മാകണ മെന്ന് കളക്ടർ പറഞ്ഞു.
ജാഗ്രത പാലിക്കാതെ നിലവിലെ നില തുടർന്നാൽ ഏപ്രിൽ അവസാനത്തോടെ ജില്ലയിൽ രോഗികളുടെ എണ്ണം ഗണ്യമായി കൂടാനിടയുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി. രാംദാസ് പറഞ്ഞു. രോഗികൾ വർധിച്ചാൽ ജില്ലയിലെ ചികിത്സാ സംവിധാനങ്ങൾ തികയാതെ വരും. അതിനാൽ കോവിഡ് പ്രതിരോധത്തിൽ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഡി എം ഒ പറഞ്ഞു. തെരഞ്ഞെടുപ്പും
എസ് എസ് എൽസി പരീക്ഷയും ആസന്നമായ സാഹചര്യത്തിൽ ജാത കൈവിടരുത്. വാർഡ്തല ജാഗ്രത സമിതികൾ ബോധവൽക്കരണത്തിന് നേതൃത്വം നൽകണമെന്നും യോഗം നിർദ്ദേശിച്ചു
എ ഡി എം അതുൽ എസ് നാഥ് , കൊറോണ കോർ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.