രഹസ്യ കാമുകനുണ്ടെന്ന് ആരോപിച്ച ഭർത്താവിനെ ഭാര്യ തല്ലിക്കൊന്നു. റിട്ടയേർഡ് എഞ്ചിനീയറായ 78കാരനെയാണ് 71കാരി കൊലപ്പെടുത്തിയത്.
സൂററ്റ്: രഹസ്യ കാമുകനുണ്ടെന്ന് ആരോപിച്ച ഭർത്താവിനെ ഭാര്യ തല്ലിക്കൊന്നു. റിട്ടയേർഡ് എഞ്ചിനീയറായ 78കാരനെയാണ് 71കാരി കൊലപ്പെടുത്തിയത്. സംഭവുമായി ബന്ധപ്പെട്ട് അമൃത്ലാൽ പട്ടേലിന്റെ ഭാര്യ ലക്ഷ്മിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അമൃത്ലാലിന്റെ മരമുകൻ കമലേഷിന്റെ പരാതിയിലാണ് പോലീസ് നടപടി.
തിങ്കളാഴ്ച ലക്ഷ്മി ക്ഷേത്രത്തിൽ പോയിരുന്നു. ഇവിടെ നിന്ന് തിരിച്ചെത്തിയത് മുതൽ ഭാര്യ ആരെയോ കാണാൻ പോയതാണെന്ന് ഭർത്താവ് ആരോപിച്ചിരുന്നു . ദിവസം മുഴുവൻ അമൃത്ലാൽ ഇക്കാര്യം പറഞ്ഞ് ഭാര്യയെ അധിക്ഷേപിച്ചിരുന്നു. ഗ്ലാസിന്റെ കുപ്പി ഉപയോഗിച്ച് ലക്ഷ്മിയെ അടിക്കാൻ ശ്രമിച്ചെങ്കിലും അവർ രക്ഷപ്പെടുകയായിരുന്നു. രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ അമൃത്ലാൽ അധിക്ഷേപം ആവർത്തിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ലക്ഷ്മിയെ ഇയാൾ ആക്രമിക്കാൻ ശ്രമിച്ചതോടെ ഇവർ കൈയിൽ കിട്ടിയ മരത്തിന്റെ പലക എടുത്ത് അടിക്കുകയായിരുന്നു. ഉടൻ തന്നെ 7കാരൻ നിലത്ത് വീഴുകയും ചെയ്തു. അമ്മാവനും ഭാര്യയും തമ്മിൽ തർക്കം പതിവായിരുന്നെന്നാണ് മരുമകൻ കമലേഷ് പോലീസിനോട് പറഞ്ഞു . സ്വഭാവത്തെച്ചൊല്ലിയായിരുന്നു തർക്കം. നേരത്തെ നാല് തവണ താൻ ഇടപെട്ട് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ തീർത്തിരുന്നെന്നും അദ്ദേഹം പറയുന്നു.“അമ്മാവന് അമ്മായിയെ സംശയമായിരുന്നു. പലപ്പോഴും അവരുമായി വഴക്കിടുകയും ചെയ്തിരുന്നു. കുടുംബാംഗങ്ങൾ അയാളെ കാര്യങ്ങൾ പറഞ്ഞ് ബോധിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ലന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.