ചാനൽ സർവ്വകൾ അടി തെറ്റും, തുടർ ഭരണത്തിന് 102 സീറ്റുകൾ ലഭിക്കുമെന്ന് രഹസ്യന്വേഷണ വിഭാഗം റിപ്പോർട്ട്.
തിരുവനന്തപുരം: കേരളത്തിൽ പുറത്തുവന്ന പതിനഞ്ചോളം പ്രീ പോൾ സർവ്വ കളെ തള്ളി രഹസ്യന്വേഷണ വിഭാഗം. എൽഡിഎഫിന് 102 മണ്ഡലങ്ങളിൽ വിജയം കണ്ടെത്തുമെന്നും മികച്ച ഭൂരിപക്ഷത്തോടെ തുടർഭരണം ലഭിക്കുമെന്നാണ് രഹസ്യന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനം എറണാകുളം കോട്ടയം ജില്ലകളിൽ എൽ ഡി എഫ് അട്ടിമറികളാണ്. അതേസമയം ചരൽ സർവ്വ കളെ രൂക്ഷമായി വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. പിണറായി വിജയൻറെ പി ആർ വർക്കാണ് ഇപ്പോൾ ഇവിടെ നടക്കുന്നതെന്നും എല്ലാ സർവ്വേകളേയും തള്ളി യുഡിഎഫ് അധികാരത്തിൽ വരുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി