സംഘി സുടാപ്പികളുടെ വോട്ട് വേണ്ട, ഇവർ ഓടുന്നത് മാത്രമേ ഇനി കാണാനുള്ളൂ, ആക്ഷേപ ഗാനവുമായി കാസർകോട് യുഡിഎഫ്. വാഹന പ്രചരണം നവമാധ്യമങ്ങളിൽ തരംഗമാകുന്നു.
കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ വിജയമുറപ്പിച്ച് യുഡിഎഫ് പ്രചാരണം തുടരുന്നു. എൽഡിഎഫ് രണ്ടാംസ്ഥാനത്തും എന്നുള്ള സർവ്വേ ഫലങ്ങൾ തള്ളി ബിജെപിയോടാണ് തങ്ങളുടെ നേർക്കുനേരുള്ള പോരാട്ടമെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. വർഗീയ ഫാസിസ്റ്റ് സംഘടനകളുമായി ഒരുവിധത്തിലും കൈകോർക്കിലെന്നും വിജയം സുനിശ്ചിതം ആണെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ അവകാശവാദം, സംഘപരിവാറിനും എസ്ഡിപിഐയും കടന്നാക്രമിച്ചണ് ഓരോ പ്രചരണവും മുന്നേറുന്നത്. സംഘി സുഡാപ്പികൾ ഓടുന്നത് കണ്ടോ എന്നാ പ്രചരണ വാഹനങ്ങളിലെ ആക്ഷേപ ഗാനം നവമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ്. അതേസമയം യുഡിഎഫിന്റെ ശക്തമായ നിലപാടിൽ എസ് ഡി പി ഐ അമ്പരന്നു നിൽക്കുമ്പോൾ ഫാസിസ്റ്റ് ശക്തികളുടെ വോട്ട് വേണ്ട എന്ന ഉറച്ച നിലപാടിലാണ് യുഡിഎഫ്.