മഞ്ചേശ്വരത്ത് ബിജെപിക്ക് വോട്ടു നൽകി ഉദുമ സീറ്റ് പിടിക്കാൻ കോൺഗ്രസ്സ് നീക്കം ലീഗിൽ അതൃപ്തി , കെട്ടുകഥക്ക് പിന്നിൽ ബി ജെ പി .
കാഞ്ഞങ്ങാട്: ജില്ലയിൽ പ്രധാന മൽസരം നടക്കുന്ന രണ്ട് മണ്ഡലങ്ങളിൽ കോൺഗ്രസ്സ്- ബിജെപി രഹസ്യ ധാരണയെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തക്ക് പിന്നിൽ ബി ജെ പി കേന്ദ്രങ്ങൾ എന്ന് സംശയം , കപ്പിനും ചുണ്ടിനുമിടയിൽ നിയമസഭാ സാമാജികത്വം നഷ്ടപ്പെട്ട മഞ്ചേശ്വരത്തെ സീറ്റ് എന്ത് വില കൊടുത്തും പിടിച്ചെടുക്കാനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നത്. ഇതിനായി ചില ആർഎസ്എസ് നേതാക്കൾ കോൺഗ്രസ്സിലെ രണ്ടാം നിര നേതാക്കളുമായി രഹസ്യ ചർച്ച നടത്തിയിരുന്നെങ്കിലും കോൺഗ്രസ് വഴങ്ങിയില്ലന്ന സുചനയാണ് പുറത്തുവരുന്നത് , ചർച്ച പാളിയെങ്കിലും വാർത്ത പുറത്തു വന്നാൽ യു ഡി എഫ് കേന്ദ്രങ്ങളിൽ ആശയകുഴപ്പം ഉണ്ടാക്കമെന്ന തന്ത്രമാണ് ഇവിടെ പ്രയോഗിച്ചത്
മഞ്ചേശ്വരത്ത് കോൺഗ്രസ്സ് വോട്ടുകൾ ബിജെപിക്ക് നൽകി പകരം ശക്തമായ മൽസരം നടക്കുന്ന ഉദുമയിൽ ബിജെപി വോട്ടുകൾ കോൺഗ്രസ്സിന് നൽകി സീറ്റ് പിടിക്കാനാണ് ബി ജെ പി ശ്രമിച്ചത് . എന്നാൽ അണിയറയിൽ നീക്കങ്ങളെ കോൺഗ്രസിലെ നേതാക്കൾ തന്നെ പൊളിച്ചു , ഇതോടെ മഞ്ചേശ്വരത്ത് ബി ജെ പിയുടെ മോഹം അവസാനിപ്പിക്കാൻ ലീഗ് നേതൃത്വം സജീവമായി രംഗത്തുണ്ട് . സംസ്ഥാനത്തുടനീളം കോൺഗ്രസ്സ് ബിജെപി അന്തർധാരണയുണ്ടെന്നും മഞ്ചേശ്വരത്തും അത് നടന്നിട്ടുണ്ടെന്നും സിപിഎം ഉൾപ്പടെ ഇടതു പാർട്ടികളും പറയുന്നു. എന്നാൽ മഞ്ചേശ്വരത്ത് യൂ ഡി എഫ് വിജയം അട്ടിമറിക്കാനുള്ള ഒരു പ്രചാരണവും ഏൽക്കില്ലെന്ന് യു ഡി എഫ് നേത്രത്വം ഉറപ്പു വരുത്തുന്നുണ്ട് നേമം മണ്ഡലം ഇത്തവണ കൈവിട്ടുപോയാൽ, ബിജെപിക്ക് കേരള നിയമസഭയിൽ പ്രാതിനിധ്യം ഇല്ലാതാവുകയും, അതുകൊണ്ട് തന്നെ മഞ്ചേശ്വരം എന്ത് വില കൊടുത്തും പിടിച്ചെടുക്കാനുമാണ് ബിജെപിയുടെ ശ്രമം. ഇതിനാണ് കോൺഗ്രസ്സിലെ ഒരു വിഭാഗത്തിന്റെ സഹായം തേടിയത്. അതിന് പ്രത്യുപകാരമായി ഉദുമയിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥിക്ക് വോട്ട് മറിക്കാനാണ് ബിജെപി നീക്കം നടത്തിയത് .