ഉടുമ്പന്‍ചോലയില്‍ എംഎം മണി ജയിച്ചാല്‍ തല മൊട്ടയടിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി;
ചാനൽ സർവേയ്ക്കെതിരെ രൂക്ഷവിമർശനം
നെടുങ്കണ്ടം: ചാനൽ സർവേയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഉടുമ്പന്‍ചോലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഇഎം ആഗസ്തി. 24 ന്യൂസ് ചാനൽ സർവേയിൽ മന്ത്രി എംഎം മണി വിജയിക്കുമെന്ന പ്രവചനത്തിനെതിരെയാണ് ആഗ്തി രംഗത്തെത്തിയത്. പെയ്ഡ് സർവേകൾ ആരെങ്കിലും വിശ്വസിക്കുമോയെന്ന് ചോദിച്ച അദ്ദേഹം ഉടുമ്പന്‍ചോലയിലെ മണി ജയിച്ചാല്‍ താന്‍ തല മുണ്ഡനം ചെയ്യുമെന്നും മറിച്ചായാൽ ചാനല്‍ മേധാവി തല മുണ്ഡനം ചെയ്യുമോയെന്നും ചോദിച്ചു. ഇടുക്കിയിൽ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഉടുമ്പൻചോല. 2001 മുതൽ തുടർച്ചയായി നാല് തെരഞ്ഞെടുപ്പുകളിലും സിപിഎം പ്രതിനിധികൾ വിജയിച്ച് വരുന്ന മണ്ഡലമാണ് ഉടുമ്പൻ ചോല. 2016ൽ മന്ത്രി എംഎം മണിയാണ് ഇവിടെ നിന്ന് സഭയിലെത്തിയത്. ഇത്തവണയും ഇടതുപക്ഷത്തിനായി മണി തന്നെയാണ് മത്സരിക്കുന്നത്. കോൺഗ്രസിനായി ഇംഎം ആഗസ്തിയും എൻഡിഎയ്ക്കായി സന്തോഷ് മാധവനുമാണ് ഇവിടെ ജനവിധി തേടുന്നുത് ട്വന്റിഫോര്‍ ന്യൂസ് പുറത്തുവിട്ട ഇടുക്കി ജില്ലയിലെ മെഗാ പ്രീപോള്‍ സര്‍വേ ഫലത്തിലാണ് ഉടുമ്പൻചോലയിൽ എംഎം മണി വിജയിക്കുമെന്ന് പ്രവചിക്കുന്നത്. 20, 000ല്‍ അധികം വോട്ടിന്റെ ഭൂരിപക്ഷം എം എം മണിക്ക് ലഭിക്കുമെന്നാണ് സർവേ പറയുന്നത്. ഇതോടെയാണ് ആഗ്തി മൊട്ടയടിയുമായി രംഗത്ത് വന്നത്