വിഎസിന്റെ തപാല്‍ വോട്ട് സാങ്കേതിക കുരുക്കില്‍… പ്രത്യേക അനുമതി വാങ്ങാൻ ശ്രമം
ആലപ്പുഴ : വിഎസ് അച്യുതാനന്ദന്റെ തപാല്‍ വോട്ട് സാങ്കേതിക കുരുക്കില്‍. തപാല്‍ വോട്ടു ചെയ്യിക്കുന്നതിനായി പോളിങ് ഉദ്യോഗസ്ഥര്‍ രണ്ടു തവണ ആലപ്പുഴയിലെ വി എസ് അച്യുതാനന്ദന്റെ വീട്ടിലെത്തി മടങ്ങി.
പ്രായാധിക്യവും ശാരീരികാവശതകളും മൂലം വി എസ് ഇപ്പോൾ തിരുവനന്തപുരത്ത് മകന് അരുണ്‍കുമാറിനൊപ്പമാണ് കഴിയുന്നത്.
തപാല്‍ വോട്ടുചെയ്യാനായി ആലപ്പുഴയിലേക്ക് യാത്ര ചെയ്യാനാകാത്ത അവസ്ഥയിലുമാണ് വി എസ് ഇപ്പോഴുള്ളത്.
അതേസമയം മണ്ഡലത്തിന്റെ അതിര്‍ത്തി കടന്ന് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ടു ചെയ്യിക്കാന്‍ പോകുന്നതിന് തടസ്സമുണ്ട്. ഇതോടെയാണ് വിഎസിന്റെ പോസ്റ്റല്‍ വോട്ട് ചെയ്യാനാകാത്ത സ്ഥിതിയിലായത്. വിഎസിന്റെ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി വാങ്ങാനുള്ള ശ്രമവും നടക്കുന്നുണ്ട്.