എ കെ ജി മുതൽ കെ ആർ മീര വരെയുള്ളവരെ തെറി വിളിച്ചിട്ടുണ്ട്, വി ടി ബൽറാമിനെ തുറന്നുകാട്ടി അശോകൻ ചെരുവിൽ.
തിരുവനന്തപുരം: തൃത്താല എം.എല്‍.എ വി.ടി ബല്‍റാം തന്നെയും തെറിവിളിച്ചിട്ടുണ്ടെന്ന് എഴുത്തുകാരന് അശോകന് ചെരുവില്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അശോകന് ചരുവിലിന്റെ പോസ്റ്റ്.
രണ്ട് വര്‍ഷം മുമ്പാണ് തനിക്ക് ഇത്തരത്തിലൊരു അനുഭവമുണ്ടായതെന്നും ചെറിയ കുഞ്ഞുങ്ങള്‍ക്ക് എതിരായുള്ള ലൈംഗിക അതിക്രമത്തെ ന്യായീകരിക്കാന്‍ വേണ്ടിയാണ് എം.എല്‍.എ അന്ന് ഇങ്ങനെ തെറി വിളിച്ചതെന്നും അശോകന് ചരുവില്‍ പറയുന്നു.വി.ടി ബല്റാമിന്റേതെന്ന് പറയുന്ന ഫേസ്ബുക്ക് മെസഞ്ചര്‍ ചാറ്റ് പുറത്ത് വിട്ടു കൊണ്ടാണ് അശോകന് ചരുവിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
നേരത്തെ സമാനമായ അനുഭവമുണ്ടായിരുന്നതായി എഴുത്തുകാരി കെ. ആര് മീരയും പറഞ്ഞിരുന്നു. തൃത്താല സ്ഥാനാര്‍ത്ഥി എം. ബി രാജേഷിനെക്കുറിച്ചെഴുതിയ ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു വി. ടി ബല്‍റാമിന്റെ തെറിവിളിയെക്കുറിച്ചും പരാമര്‍ശിച്ചത്.
ഉത്തരം മുട്ടിയാല്‍ അസഭ്യം പറഞ്ഞും അപകീര്‍ത്തിപ്പെടുത്തിയും നിശ്ശബ്ദയാക്കുന്ന ‘ആല്‍ഫ മെയില്‍ അപകര്‍ഷത’ രാജേഷിന്റെ പ്രസംഗങ്ങളിലോ ചര്‍ച്ചകളിലോ ഫെയ്സ് ബുക്ക് പോസ്റ്റുകളിലോ കണ്ടിട്ടില്ല. കടുത്ത വിയോജിപ്പോടെയും എം. ബി. രാജേഷിനോടു സംവാദം സാധ്യമാണ് എന്നായിരുന്നു കെ ആര് മീര പറഞ്ഞത്.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എം.എല്‍.എ. എന്നാല്‍ വളരെ ഉത്തരവാദപ്പെട്ടതും ബഹുമാന്യവുമായ പദവിയായിട്ടാണ് നമ്മള് കണക്കാക്കുന്നത്. കേരളത്തിലെ ഒരു എം.എല്‍ എ.യില്‍ നിന്ന് തെറിവിളി കേള്‍ക്കേണ്ടി ഹതഭാഗ്യനാണ് ഞാന്‍.
രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പാണത്. അദ്ദേഹം അതിനു മുമ്പും പിമ്പും നിരവധി പേരെ തെറി വിളിച്ചിട്ടുണ്ട് എന്നറിയുമ്പോഴാണ് ഒരാശ്വാസം. ജനകോടികള്‍ ആദരവോടെ സ്മരിക്കുന്ന മഹാനായ എ.കെ.ജി. മുതല്‍ പ്രിയപ്പെട്ട എഴുത്തുകാരി കെ.ആര്.മീര വരെയുള്ളവര്‍ അതില്‍പ്പെടും. അക്കൂട്ടത്തില്‍ ഉള്‍പ്പെടാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി വേണമെങ്കില്‍ കരുതാം.
ചെറിയ കുഞ്ഞുങ്ങള്‍ക്ക് എതിരായുള്ള ലൈംഗീക അതിക്രമത്തെ ന്യായീകരിക്കാന്‍ വേണ്ടിയാണ് ബഹു. എം.എല്‍.എ. അന്ന് ഇങ്ങനെ പൂരപ്പാട്ടുമായി അഴിഞ്ഞാടിയത് എന്ന് ഓര്‍ക്കുമ്പോഴാണ് അത്ഭുതം!