കരിപ്പോടി പ്രാദേശിക സമിതി
ഓഫീസ് കെട്ടിടം ബുധനാഴ്ച്ച
സുനീഷ് പൂജാരി ഉദ്ഘാടനം ചെയ്യും
പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര കരിപ്പോടി പ്രാദേശിക സമിതിക്ക് സ്വന്തമായി പണിത ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച്ച രാവിലെ 9 മണിക്ക് ക്ഷേത്ര മുഖ്യകർമി സുനീഷ് പൂജാരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനംചെയ്യും.
തുടർന്ന് നടക്കുന്ന സാംസ്കാരിക യോഗം ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരൻ ഉദ്ഘാടനം ചെയ്യും. പ്രാദേശിക സമിതി പ്രസിഡന്റ് സുരേഷ് കുമാർ പാലക്കുന്ന് അധ്യക്ഷത വഹിക്കും.
ക്ഷേത്രത്തിൽ മൂത്ത ഭഗവതിയുടെ നർത്തകനായി അര നൂറ്റാണ്ട് പൂർത്തിയാക്കിയ കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താരെയും
ഗുരുപൂജ പുരസ്കാര ജേതാവ് പി.വി. കുഞ്ഞിക്കോരൻ പണിക്കരെയും യഥാക്രമം ബാലകൃഷ്ണൻ കാരണവരും രാഘവൻ തറയിൽവീട് കാരണവരും ഉപഹാരങ്ങൾ നൽകി ആദരിക്കും. പ്രാദേശിക സമിതിയുടെ മുൻ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ഖജാഞ്ചിമാർ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, മാതൃസമിതി പ്രഡിഡന്റ് എന്നിവരെയും ആദരിക്കും. ക്ഷേത്ര ഭരണ സമിതി ജനറൽ സെക്രട്ടറി പി.പി. ചന്ദ്രശേഖരൻ, സെക്രട്ടറി ടി.കെ. കൃഷ്ണൻ, പ്രാദേശിക യു.എ. ഇ, പ്രാദേശിക സിമെൻസ് കൂട്ടായ്മ പ്രതിനിധികൾ, മാതൃസമിതി പ്രസിഡന്റ് ശ്രീജ പുരുഷോത്തമൻ, കേന്ദ്ര കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ നേരും. സെക്രട്ടറി ജയാനന്ദൻ പാലക്കുന്ന് സ്വാഗതവും ഖജാഞ്ചി മോഹൻദാസ് ചാപ്പയിൽ നന്ദിയും പറയും.
32 പ്രാദേശിക സമിതികളാണ് പാലക്കുന്ന് ക്ഷേത്ര പരിധിയിലുള്ളത്.
ഇതിൽ സ്വന്തമായി ഓഫിസ് കെട്ടിടമുള്ള പത്താമത്തെ സമിതിയാണിത്. പ്രാദേശിക യു.എ.ഇ. കമ്മിറ്റിയാണ് കെട്ടിടം പണിയാനുള്ള സ്ഥലം വാങ്ങി നൽകിയത്.