ഇത്തവണ കേരളം ആരു ഭരിക്കുമെന്ന് എന്‍ഡിഎ തീരുമാനിക്കും : കെ സുരേന്ദ്രന്
തിരുവനന്തപുരം : ഇത്തവണ കേരളം ആരു ഭരിക്കുമെന്ന് എന്‍ഡിഎ തീരുമാനിക്കും. അഴിമതിയുടേയും തട്ടിപ്പിന്റെയും ഗുണഭോക്താവ് മുഖ്യമന്ത്രിയാണ്. സിപിഎമ്മിന്റെ ഉദയക്രിയ പിണറായിയില്‍ തന്നെ നടക്കുമെന്നും സുരേന്ദ്രന് തിരുവനന്തപുരത്ത് പറഞ്ഞു. ബംഗാളിലേയും ത്രിപുരയിലേയും സിപിഎമ്മിന്റെ അക്കൗണ്ട് ബിജെപി പൂട്ടിക്കഴിഞ്ഞു. കേരളത്തിലെ അക്കൗണ്ട് ഉടന്‍ പൂട്ടുമെന്നും സുരേന്ദ്രന് പറഞ്ഞു.
ലൗവ് ജിഹാദ് അടക്കമുള്ള രാഷ്ട്രീയ വിഷയങ്ങളില്‍ യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ മൗനം പാലിക്കുകയാണ്. ഈ വിഷയത്തില്‍ പ്രതികരിച്ച ജോസ് കെ മാണിയെ ഭീഷണിപ്പെടുത്തി വായടപ്പിച്ചുവെന്നും സുരേന്ദ്രന് ആരോപിച്ചു.