ഇനിയുമെത്രയാണ് നിങ്ങൾക്ക് കയ്യിട്ട് വാരേണ്ടത് …ഐ സി ഡി എസ് സൂപ്പർവൈസർമാരെ മോണിറ്ററിങിന് വിധേയമാക്കണം, എൻഡോസൾഫാൻ സമരം ചിലർക് ജീവിത മാർഗമോ.?
ഐ സി ഡി എസ് സൂപ്പർവൈസർമാരെ മോണിറ്ററിങ്ങിന് വിധേയമാക്കണം. എൻഡോസൾഫാൻ സമരം ജീവിത മാർഗമാണോയെന്നും സമര ആഭാസങ്ങൾക്കെതിരെ പൊട്ടിത്തെറിച്ചും കെ ബി എസ് എജില്ലാ പ്രസിഡന്റ് ജാസിർ പൊവ്വലിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു.
കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ.
ഇനിയുമെത്രയാണ് നിങ്ങൾക്ക് കയ്യിട്ട് വാരേണ്ടത് …ഐ സി ഡി എസ് സൂപ്പർവൈസർമാരെ മോണിറ്ററിങിന് വിധേയമാക്കണം, എൻഡോസൾഫാൻ സമരം ചിലർക് ജീവിത മാർഗമോ.? …
ജാസർ പൊവ്വൽ✍
9633893604
(ഏതായാലും കാര്യം ഗൗരവത്തിൽ തന്നെ കാണുമല്ലോ)
സമരങ്ങളെ സമരമായി കാണാനും യാഥാർഥ്യങ്ങളെ വെട്ടിത്തുറന്ന് കാണാനും കഴിയുന്ന ബുദ്ധിയുള്ള ജനവിഭാഗമാണ് ഞങ്ങൾ,കേവലം തട്ടിക്കൂട്ട് സമര കോപ്രായങ്ങളും പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരലും കണ്ടില്ല എന്ന് നടിക്കാനാവില്ല … ഇവിടുത്തെ സമര ആഭാസങ്ങൾക്കെതിരെയാണ് സത്യത്തിൽ ജനങ്ങൾ സമരം ചെയ്യേണ്ടത് . എൻഡോസൾഫാൻ ഇരകളെ മുൻനിർത്തി എന്തിനും ഏതിനും സമരം എന്ന നിലപാട് തിരുത്തണമെന്നതാണ് എന്റെ ആവശ്യം. കഴിഞ്ഞ അഞ്ച് മാസത്തോളമായി എൻഡോസൾഫാൻ ഇരകളായവർക്ക് പെൻഷൻ മുടങ്ങിയപ്പോൾ അത് സർക്കാരിനെ കൃത്യമായി അറിയിക്കേണ്ട ഐ സി ഡി എസ് മെമ്പർമാർ ഉറക്കം തൂങ്ങി ശമ്പളം വാങ്ങിയപ്പോൾ അവർക്കെതിരെ ഒരു ചൂണ്ട് വിരൽ അനക്കാതെ നിന്ന എൻഡോസൾഫാൻ സമരസമിതികൾ തങ്ങളുടേത് കേവലം നാടക സമരം മാത്രമാണെന്ന് ബോദ്ധ്യപ്പെടുത്തുകയുണ്ടായി. എന്നാൽ ഇത്തരം ഉറക്കം തൂങ്ങികളെ പണിയെടുപ്പിക്കാൻ ശ്രമിച്ച ജില്ലാ കലക്ടർക്കെതിരെയാണ് ഇവർ നീങ്ങിയത്എന്നത് ഇവിടെ ദുരൂഹത ഉയർത്തുന്നു . എൻഡോസൾഫാൻ ഇരകളെ സന്ദർശിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് ഫോട്ടോ ആവശ്യപ്പെട്ടപ്പോൾ അതിനെ മറ്റൊരു രീതിയിൽ വളച്ചൊടിച്ച് ഒപ്പുമരത്തിൻ ചുവട്ടിൽ വെയിൽ കൊണ്ടവർ ലക്ഷ്യമിടുന്നത് സാമ്പത്തിക താൽപര്യം മാത്രമാണ് എന്ന് സംശയിച്ച് പോകുന്നു .അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിലക്ക് നിർത്താനും കൃത്യമായ രീതിയിൽ പണിയെടുപ്പിക്കാനുമാണ് ജില്ലാ കലക്ടർ ഇത്തരം നീക്കങ്ങളിലൂടെ മുന്നിട്ടിറങ്ങിയത് അഭിനന്ദനാർഹമാണത് . കൃത്യമായ ആനുകൂല്യം എൻഡോസൾഫാൻ ഇരകൾക്ക് ലഭ്യമാകുന്നണ്ടെന്ന് ഉറപ്പു വരുത്താൻ ശ്രമിക്കുന്ന പ്രവർത്തനങ്ങളെ മറ്റൊരു രീതിയിൽ വളച്ചൊടിക്കുന്നത് എൻഡോസൾഫാൻ ഇരകളെ പ്രദർശിപ്പിച്ചു ജീവിക്കുന്ന ചില സമരപോരാളികൾക്ക് സഹിക്കുന്നില്ല എന്ന് വിലയിരുത്തേണ്ടി വരുന്നു. ഐസിഡിഎസ് മെമ്പർമാർ കൃത്യമായി ജോലി ചെയ്തിരുന്നെങ്കിൽ എൻഡോസൾഫാൻ ഇരകൾക്ക് പെൻഷൻ മുടങ്ങുമായിരുന്നില്ല എന്നതും നാം മനസ്സിലാക്കണം,ഇങ്ങനെ മുടങ്ങിയാലല്ലേ പുതിയ സമരമുറകളുമായി രംഗത്തുവരാൻ ഇവർക്ക് സാധിക്കുകയുള്ളൂ എന്നതും മറ്റൊരു യാഥാർഥ്യം.. എൻഡോസൾഫാനുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളും കേന്ദ്ര സാമ്പത്തിക ഇന്റലിജൻസ് വിഭാഗം അന്വേഷിക്കണമെന്നും സമഗ്രമായ അന്വേഷണം വിഷയത്തിൽ ആവശ്യമാണെന്ന് ഒരു സാധാരണ പൊതുപ്രവർത്തകൻ എന്ന രീതിയിൽ ആവശ്യപ്പെടട്ടെ …അർഹരായവർക്ക് ആനുകൂല്യം കിട്ടുന്നത് വരെ എന്റെ പോരാട്ടം തുടരും.