ക്ഷേമ പെൻഷനായി പിണറായി വിജയൻ സർക്കാർ നൽകുന്ന 1500 രൂപ എല്ലാ മാസവും രണ്ട് കപ്പ ചായ കുടിച്ചാൽ തീരുമെന്ന് ശശി തരൂർ ,
നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കെ കോൺഗ്രസിനെയും സംസ്ഥാന സർക്കാരിനെ വിമർശിച്ചും കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്തുവന്നു. സംസ്ഥാന സർക്കാർ നൽകുന്ന പെൻഷൻ ചായ കുടിക്കാൻ പോലും തികയില്ലെന്ന പരിഹാസമാണ് അദ്ദേഹം നടത്തിയത്. പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാർ നൽകുന്ന 1500 രൂപ ക്ഷേമ പെൻഷൻ കൊണ്ട് പ്രായമുള്ളവർ എങ്ങനെ ജീവിക്കുമെന്ന ചോദ്യവുമായി ശശി തരൂർ രംഗത്ത് വന്നത് . 1500 രൂപ എല്ലാ മാസവും രണ്ട് കപ്പ ചായ കുടിച്ചാൽ തീരുമെന്ന് ശശി തരൂർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിൻ്റെ പരിഹാസം. “എൽഡിഎഫ് സർക്കാർ നൽകുന്ന ക്ഷേമ പെൻഷൻ തുകയായ 1500 രൂപ എല്ലാ മാസവും രണ്ട് കപ്പ് ചായ കുടിച്ചാല്‍ തീരും. അപര്യാപ്തമായ തുകയാണിത്. ഇതിനാലാണ് ക്ഷേമ പെന്ഷന് 3000 രൂപയാക്കി ഉയര്‍ത്തുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചത്” – എന്നും ശശി തരൂർ പറഞ്ഞു.
സംസ്ഥാന കോൺഗ്രസിനെ പിന്നോട്ടടിക്കുന്ന ഗ്രൂപ്പിസം കേരളത്തിലെ കോൺഗ്രസിന് വേണ്ടെന്നും ശശി തരുർ പറഞ്ഞു. ഇക്കാര്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും അഭ്യർഥിക്കുകയാണ്. സീറ്റുകളും സ്ഥാനമാനങ്ങളും ഗ്രൂപ്പുകൾ നിശ്ചിയിക്കുന്നത് ശരിയല്ല. അത്തരം സാഹചര്യങ്ങൾ കോൺഗ്രസ് പാർട്ടിയെ ആണ് ദോഷകരമായി ബാധിക്കുന്നത്. ഗ്രൂപ്പുകളിൽ വിശ്വാസമില്ലാത്ത താൻ അങ്ങനെയുള്ള യോഗങ്ങളിൽ പങ്കെടുത്തിട്ടില്ല. താൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് കോൺഗ്രസിനെ ശക്തിപ്പെടുത്താൻ വേണ്ടി മാത്രമുള്ളതാണെന്നും തരൂർ വ്യക്തമാക്കി.