ഇത് വെറൈറ്റി പ്രചരണം ; 5 കിലോ സ്വർണമണിഞ്ഞ് തമിഴ്നാട്ടിലെ സ്ഥാനാർഥി ഹരി നാടാർ
തെങ്കാശി : തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ ആലങ്കുളം മണ്ഡലത്തിലെ പനങ്കാട്ടുപട സ്ഥാനാർഥി ഹരി നാടാർക്ക് 4.73 കോടി രൂപയുടെ സ്വർണമുണ്ട്.നാമനിർദേശ പത്രികയോടൊപ്പം നൽകിയ കണക്കനുസരിച്ചാണ് ഇത്രയും സ്വർണം.
പണം പലിശയ്ക്കു നൽകുകയാണു ഹരി നാടാരുടെ തൊഴിൽ. മാലയും വളയും മോതിരങ്ങളുമായി 5 കിലോ സ്വർണമണിഞ്ഞാണ് കക്ഷി ഇപ്പോൾ പ്രചാരണത്തിനിറങ്ങുന്നത്.
ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആണ്. സഞ്ചരിക്കുന്ന സ്വർണക്കടയെന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. എന്നാൽ ആളു നിസ്സാരക്കാരനുമല്ല, നാംഗുനേരി നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചു മൂന്നാമതെത്തിയിരുന്നു.