അഞ്ച് ദിവസത്തിനകം പൊട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞ ബോംബ് ഇതാണോ?’ബോംബ്’ ഏറ്റെടുത്തും എണ്ണിപ്പറഞ്ഞും സൈബർ സഖാക്കൾ
കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിന് ആറ് ദിവസം മാത്രം ശേഷിക്കെ, രാഷ്ട്രീയ എതിരാളികൾ പ്രചരിപ്പിക്കുന്ന ‘ബോംബി’നെ പറ്റി മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ സൂചന രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. കാസർകോട് പെരിയയിൽ എൽ ഡി എഫ് യോഗത്തിലാണ് മുഖ്യമന്ത്രി ബോംബിന്റെ കഥ പറഞ്ഞ് എല്ലാവരെയും ആകാംക്ഷയിലാക്കിയത്.സംസ്ഥാന രാഷ്ട്രീയത്തെ മാറ്റിമറിയ്ക്കുന്ന തരത്തിൽ അഞ്ച് ദിവസത്തിനകം വലിയ ‘ബോംബ്’ വരുമെന്ന് പ്രചാരണം നടക്കുന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ നാട് ഏത് ബോംബിനെയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ‘വരും ദിവസങ്ങളിൽ വലിയ ബോംബ് വരുമെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. അതിന്റെ പൊരുൾ എല്ലാവർക്കും അറിയാം. ഒരു നുണയും യാഥാർത്ഥ്യത്തിന് മുന്നിൽ നിലനിൽക്കില്ല. അത് മനസിൽ കരുതിയാൽ മതി. നുണയുടെ ആയുസ് യഥാർത്ഥ വസ്തുതകൾ എത്തുന്നത് വരെയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ നുണകൾ പറഞ്ഞാൽ അതിന് മറുപടി പറയാൻ പറ്റില്ലെന്ന് കണ്ടാണ് ചിലത് സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. നുണകളെ അതിജീവിക്കും. എൽ ഡി എഫിന് തുടർഭരണം ഉറപ്പാണെന്ന് പറഞ്ഞാണ് പിണറായി പ്രസംഗം അവസാനിപ്പിച്ചത്.വ്യക്തിപരമായി തേജോവധം ചെയ്യുന്ന പുതിയ നുണക്കഥകൾ വരും കരുതിയിരിക്കണമെന്നും എൽ ഡി എഫ് പ്രവർത്തകർ സംയമനം പാലിക്കണമെന്നും ഇന്നലെ രാവിലെ കാസർകോട് വാർത്താസമ്മേളനത്തിലും പിണറായി പറഞ്ഞിരുന്നു. ഇതിനു മുന്നോടിയായി തിരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പ് അദ്ദേഹത്തിന് നോട്ടീസ് നൽകിയേക്കാമെന്ന് സി പി എമ്മിന്റെ സൈബർ ഗ്രൂപ്പുകളിൽ എന്തായാലും മുഖ്യമന്ത്രി പറഞ്ഞ ബോംബ് പൊട്ടുമോയെന്ന് അറിയാൻ രാഷ്ട്രീയ കേരളം കാത്തിരിക്കുകയാണ്.
ബോംബ് വിവരം എണ്ണിപ്പറഞ്ഞു സൈബർ സഖാക്കൾ പ്രചരിപ്പിക്കുന്നത് ഇവയാണ്…
ഇലക്ഷൻ കലാശക്കൊട്ടിന് കേന്ദ്ര ഏജൻസികൾ ഒരുക്കാൻ പോകുന്ന മൂന്ന് നാടകങ്ങൾ…
#1 Election Duty ക്കാർ ചെറ്റത്തരത്തിന്റെ അവസാന ആയുധം അടുത്ത ദിവസം പുറത്തെടുക്കും… സ്വപ്നയുടെ മൊഴിയെന്ന പേരിൽ തട്ടിക്കൂട്ടിയ വ്യാജ രേഖ വെച്ച് ചോദ്യം ചെയ്യലിന് ഹാജരാകാൻ മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകാനുള്ള നാറിയ കളി അണിയറയിൽ ഒരുങ്ങുന്നു… CongRSS – BJP നേതാക്കൾ ഇതു സംബന്ധിച്ച് ഗൂഢാലോചന നടത്തി… ഇന്നലെ തിരുവനന്തപുരത്ത് രഹസ്യ കേന്ദ്രത്തിൽ BJP – കോൺഗ്രസ് നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിൽ മുതിർന്ന Cong RSS – BJP നേതാക്കൾ ടെലിഫോണിൽ ബന്ധപ്പെട്ട് ആസൂത്രണത്തിൽ പങ്കാളികൾ ആയി..
#2 പെരിയ ഇരട്ടക്കൊല കേസിൽ പ്രസംഗത്തിന്റെ പേരിൽ കാസർകോട്ടെ CPM ജില്ലാ കമ്മിറ്റി അംഗത്തിനെ CBI പ്രതി ചേർക്കും. അറസ്റ്റും ഉണ്ടായേക്കാം…
#3 വീണാ വിജയന്റെ ബാംഗ്ലൂളുരിലെഎക്സാ ലോജിക്ക IT കമ്പനിയിൽ കർണ്ണാടക ED യുടെ ഒരു പരിശോധനാ നാടകം…
ഈ മൂന്ന് നാടകങ്ങൾ വെച്ച് മാമാമാധ്യമ വിചാരണയും പ്രതിപക്ഷ വായ്ത്താളങ്ങളും ആണ് ഇലക്ഷൻ കലാശക്കൊട്ടായി കോലീബിക്കാർ പ്ലാൻ ചെയ്യുന്നത്.