ചുമരഴുത്തിൽ വിശ്രമമില്ലാതെ പ്രകാശൻ അതുല്യ
കാഞ്ഞങ്ങാട്: ഏത് പാർട്ടിക്കാർ ആയാലും ചുമ എഴുതാൻ പ്രകാശയേട്ടൻ തന്നെ വേണം .
ആധുനി എൻഡിങ് ടെക്നോളജികൾ എത്തിയിട്ടും ചുമരെഴുത്തുകൾ ഇന്നും മാറ്റമില്ലാതെ തുടരുകയാണ് .
കാൽ നൂറ്റാണ്ടിലേറെ കാലമായി ഏതു തിരഞ്ഞെടുപ്പ് വന്നാലും
ചുമരഴുത്തിന് പ്രകാശയേട്ടൻ്റെ ബ്രാഷ് ചലിക്കണം .ഇപ്പോൾ തന്നെ എൽ ഡി എഫ് സ്ഥാനാർത്ഥിയും മന്ത്രിയും ഇ.ചന്ദ്രശേഖരന് വേണ്ടി ഒന്നിലേറെ ചുമരെഴുത്തുകൾ പൂർത്തിയാക്കിയാണ് എൻഡിഎ സ്ഥാനാർഥി എം ബൽരാജിനു വേണ്ടി രംഗത്തിറങ്ങിയത്. പത്തോളം ചെടികളാണ് എൻഡിഎ സ്ഥാനാർത്ഥിക്ക് വേണ്ടി എഴുതി തീർക്കുന്നത് .ഇതു പൂർത്തിയാക്കി വേണം യുഡിഎഫ് സ്ഥാനാർത്ഥി പി വി.സുരേഷിന് വേണ്ടി രംഗത്തിറക്കാൻ .
പാർട്ടികൾക്ക് വേണ്ടി ചുമർഎഴുതുമ്പോൾ തുച്ഛമായ വേദനം മാത്രമേ ഉള്ളുവെങ്കിലും മനസ്സിന് നൽകുന്ന സംതൃപ്തിയാണ് ഈ രംഗത്ത് സജീവമായി നിൽകുന്നത് പ്രകാശൻ പറഞ്ഞു. സർക്കാർ സ്ഥാപനങ്ങളിലും സ്കൂളുകൾ , അംഗൻവാടികൾ ,ആശുപത്രി , ഹെൽത്ത് സെൻററുകൾ ഇനി വേണ്ട എല്ലാ ചുമരുകളിലും പ്രകാശന ചിത്രങ്ങൾ ഇനി മറയുകയാണ് .
കേരളത്തിലും കർണാടകയിലും നിരവധി ക്ഷേത്രങ്ങളിലും ചുമർ ചിത്രങ്ങൾക്കും പ്രകാശൻ ജീവൻ നൽകിയിട്ടുണ്ട്.
കാഞ്ഞങ്ങാട് ചെമ്മട്ടംവയൽ സ്വദേശിയാണ് പ്രകാശൻ .