കോൺഗ്രസ്സ് എന്നെ വെട്ടിയിട്ടുതുറന്നു പറഞ്ഞു ‘ടി പി 51 വെട്ട്’ സിനിമയുടെ സംവിധായകന് മൊയ്ദു താഴത്ത്
കോഴിക്കോട് :കോണ്‍ഗ്രസ്സ് കൊണ്ട് നടന്ന് വഞ്ചിച്ചുവെന്ന ആക്ഷേപവുമായി ടി പി 51 വെട്ട് എന്ന സിനിമയുടെ സംവിധായകന് മൊയ്ദു താഴത്ത്. ഒരു കലാകാരന് എന്ന നിലയില്‍ വേദനിപ്പിക്കുന്ന അനുഭവങ്ങളാണ് കോണ്‍ഗ്രസ്സില്‍ നിന്നും ഉണ്ടായതെന്നും മൊയ്ദു താഴത്ത് കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കണ്ണൂരിലെ കോണ്‍ഗ്രസ്സ് നേതൃത്യം സംഘപരിവാറിന് വേണ്ടി ഓശാന പാടുകയാണ് എന്ന തിരിച്ചറിവില്‍ കോണ്‍ഗ്രസ്സ് ബന്ധം ഉപേക്ഷിക്കകയാണെന്നും മൊയ്ദു താഴത്ത് വ്യക്തമാക്കി.
കലാകാരനായ തന്നെ രാഷ്ട്രീയമായി ഉപയോഗിച്ച് ഡിസ്പോസിബിള്‍ സിറിഞ്ച് പോലെ കോണ്‍ഗ്രസ്സ് വലിച്ചെറിഞ്ഞുവെന്ന് മൊയ്ദു താഴത്ത് പറഞ്ഞു. ടി പി 51 വെട്ട് എന്ന സിനിമയ്ക്ക് പിന്നില്‍ ഒരു ചതിയുണ്ട്. കോണ്‍ഗ്രസ്സ് രാഷ്ടീയ ലാഭത്തിനു വേണ്ടി തന്നെ ഉപയോഗിക്കുകയായിരുന്നുവെന്നും മൊയ്ദു താഴത്ത് പറഞ്ഞു.
കഴിഞ്ഞ തവണ സതീശന് പാച്ചേനിയുടെയും സുധാകരന്റെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കലാകാരന്മാരെ കൊണ്ടുവന്ന് പരിപാടി അവതരിപ്പിച്ചതിന്റെ പണം തരാതെ പറ്റിച്ചു. ടി പി 51 വെട്ട് എന്ന സിനിമയുടെ സാറ്റലൈറ്റ് അവകാശം കോണ്‍ഗ്രസ്സ് നിയന്ത്രണത്തിലുള്ള ചാനല്‍ വാങ്ങിയെങ്കിലും പണം തന്നില്ല.
ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് വടകരയില്‍ പി ജയരാജനെ തോല്‍പ്പിക്കുക ലക്ഷ്യം വച്ച് സിനിമ കോണ്‍ഗ്രസ്സ് ചാനലില്‍ പ്രദര്‍ശിപ്പിച്ചു.ഇനി ഒരു സ്ഥലത്തും പ്രദര്‍ശിപ്പിക്കില്ലെന്നും സിനിമ പിന്‍വലിക്കുകയാണെന്നും മൊയ്ദു താഴത്ത് പറഞ്ഞു.
കോണ്‍ഗ്രസ്സ് ബന്ധം പൂര്‍ണമായും അവസാനിപ്പിക്കുന്നു. ഇനി മുതല്‍ ഇടത് പക്ഷത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും മൊയ്ദു താഴത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു