മഞ്ചേശ്വരം കുളവയലില്‍ തൊഴുത്തില്‍ സൂക്ഷിച്ച 78.51 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടിച്ചെടുത്തു
കാസര്‍കോട്: കാസര്‍ഗോഡ് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി പി ജനാര്‍ദ്ദനനും പാര്‍ട്ടിയും ചേര്‍ന്ന് എക്സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം താലൂക്കില്‍ കടമ്പാര്‍ കുളവയല്‍ ജോണ്‍ ഡിസൂസ എന്നയാളുടെ വീടിനു സമീപമുള്ള തൊഴുത്തില്‍ വെച്ച് 78.51 ലിറ്റര്‍ കര്‍ണാടക മദ്യം സൂക്ഷിച്ചു വെച്ചതിന് ജോണ്‍ ഡിസൂസ എന്നയാളെ അറസ്റ്റ് ചെയ്തു ഒരു അബ്കാരി കേസെടുത്തു. പാര്‍ട്ടിയില്‍ ഐ ബി പ്രിവന്റീവ് ഓഫീസര്‍ ബാബു പ്രസാദ്, പ്രിവന്റീവ് ഓഫീസര്‍ എം വി സുധീന്ദ്രന്‍,സിവില്‍ എക്സൈസ് ഓഫീസര്പ്രശാന്ത് കുമാര്‍ വി, ഡ്രൈവര്‍ ദിജിത്ത് എന്നിവര്‍ ഉണ്ടായിരുന്നു.