തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ചെന്നിത്തലകമ്മീഷന്റെ നിലപാട് അത്ഭുതകരം, പരാതികള്‍ തെളിവുകളുടെ അടിസ്ഥാനത്തിലെന്നും
തിരുവനന്തപുരം: 4.34 ലക്ഷം ഇരട്ട വോട്ടുകളുണ്ടെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 38,000 ഇരട്ടവോട്ടുകളേയുള്ളൂവെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് അത്ഭുതകരമാണെന്നും, പരാതികളെല്ലാം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ചെന്നിത്തല പറഞ്ഞു.
കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും, മുഴുവന്‍ വിവരങ്ങളും നാളെ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ ഡി എഫ് പഞ്ചായത്തുകളില്‍ ജയിച്ചത് കള്ള വോട്ടിലാണെന്നും, ഈ വിജയം ആവര്‍ത്തിക്കാനാണ് ഇടതുമുന്നണിയുടെ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു.
അതേസമയം ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിലും ചെന്നിത്തല സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. ‘ആഴക്കടല്‍ ധാരണാപത്രം ഇതുവരെ റദ്ദാക്കാത്തത് കള്ളക്കളിയാണ്. വീണ്ടും അധികാരത്തില്‍ വന്നാല്‍ നടപ്പാക്കാനാണ് യഥാര്‍ത്ഥ ധാരണാപത്രം റദ്ദാക്കാത്തത്. വന്‍തോതില്‍ കോഴ ലഭിച്ചതിനാലാണ് ഈ കള്ളക്കളി’- അദ്ദേഹം കുറ്റപ്പെടുത്തി.