“ഒറ്റക്കായിപ്പോയ ഒരു സ്ത്രീക്കെ സമൂഹത്തിലെ മാന്യന്മാരുടെ തനിനിറം അറിയൂ”
സമൂഹത്തില്‍ തങ്ങള്‍ക്കുള്ള വിലയും കുടുംബത്തിന്റെ അന്തസ്സും മൂലം മകളോട് വിവാഹ മോചനത്തേക്കുറിച്ച് ചിന്തിക്കരുതെന്ന് മാതാപിതാക്കള്‍ ,
കഴിഞ്ഞ ദിവസം നടി മഞ്ജു വാര്യര്‍ പങ്കുവെച്ച പുതിയ ചിത്രം ഏറെ വൈറല്‍ ആയിരുന്നു. 42 വയസിലും 18ന്റെ ചെറുപ്പത്തില്‍ താരം പ്രത്യക്ഷപ്പെട്ടതിനെ പുകഴ്ത്തി പലരും കുറിപ്പുകള്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇപ്പോള്‍ റസീന എം എ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ുൃശ്ശഹമഴല എന്നൊരു എളുപ്പ വാക്കില്‍ ഒരു സ്ത്രീയുടെ പോരാട്ടത്തെ കുറച്ചു കാണിക്കരുത്. അവരുടെ മുടിയോ നിറമോ അല്ല, ആ മുഖത്തെ ചിരി, ആത്മവിശ്വാസം, അതിലേക്കെത്താന്‍ അവര്‍ നടന്ന വഴി, സഹിച്ച നഷ്ടങ്ങള്‍, എന്നിട്ടും ആരോപണങ്ങള്‍ കൊണ്ട് ആരെയും മുറിവേല്‍പ്പിക്കാതെ മാന്യമായി ഇറങ്ങി നടന്ന രീതി, ഒക്കെയും ബഹുമാനം അര്‍ഹിക്കുന്നുണ്ട്, കയ്യടി അര്‍ഹിക്കുന്നുണ്ട്. വീണു പോയ, സ്നേഹം കൊണ്ട്, വിശ്വാസം കൊണ്ട് മുറിവേറ്റ ഓരോ സ്ത്രീക്കും പുരുഷനും പിടഞ്ഞെണീക്കാന്‍, പറന്നുയരാന്‍ പ്രചോദനം നല്‍കുന്നുണ്ട്. അതാണ് അവരെ ഒരു ശരീി ആക്കുന്നത്. ാീറലഹ ആക്കുന്നത്. താന്‍ ജീവിക്കാത്ത ജീവിതങ്ങളെ നിസാരമായി എഴുതിത്തള്ളാതിരിക്കാം…-റസീന കുറിച്ചു.
റസീന എം എ പങ്കുവച്ച കുറിപ്പ്,
privilage ആണ് സംസാര വിഷയം. മഞ്ജു വാര്യര്‍ക്ക് കിട്ടിയ കയ്യടി, വിജയം ഇതൊക്കെയും പലരും അങ്ങനൊരു നുകത്തില്‍ കെട്ടി എഴുതിത്തള്ളുന്നത് കണ്ടു. എന്തൊരു കഷ്ടം! privilage ഉള്ളവരെ സംബന്ധിച്ച് തിരിഞ്ഞു നടക്കാന്‍ ബുദ്ധിമുട്ട് കൂടുതലാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അവരെ വിലയിരുത്താനും ഇഴ കീറി വിമര്‍ശിക്കാനും പൊതുവിടത്ത് ചെളി വാരിയെറിയാനും ആള് കൂടുതലുണ്ടാവും. എതിര് വശത്തുള്ളവര്‍ തന്നേക്കാള്‍ privilage ഉള്ളവരാവുമ്പോള് റിസ്ക് കൂടും.
സോഷ്യല്‍ സ്റ്റാറ്റസിന്റെ പേരില്‍ മാത്രം വിവാഹ മോചനത്തേക്കുറിച്ച് ചിന്തിക്കാനാവാത്ത ചിലരെയറിയാം. സമൂഹത്തില്‍ തങ്ങള്‍ക്കുള്ള വിലയും കുടുംബത്തിന്റെ അന്തസ്സും മൂലം മകളോട് വിവാഹ മോചനത്തേക്കുറിച്ച് ചിന്തിക്കരുതെന്ന് പറഞ്ഞ മാതാപിതാക്കളെ അറിയാം. വളരെ പണിപ്പെട്ടു അതില്‍ നിന്ന് പുറത്തു ചാടിയവരെയും അറിയാം. ഒരാളെയും മറ്റൊരാളെ വച്ചു തുലനം ചെയ്യല്‍ സാധ്യമല്ല തന്നെ. ഞാനറിയുന്ന ഒരു കിടുക്കാച്ചി സ്ത്രീയുണ്ട്. പ്രിവിലേജുകളുടെ ഭാരമേതുമില്ലാത്ത, കൊടും വെയിലില്‍ കത്തിയാളി ജീവിതം വെട്ടിപ്പിടിച്ച ഒരു സ്ത്രീ. ആ കനലിന്റെ ചൂടേതും കാഴ്ചയില്‍ തോന്നാത്ത സുന്ദരിയായ, തന്റെടിയായ ഒരുവള്‍.
പ്രസവ ശേഷ ശുശ്രൂഷയുടെ ഭാഗമായി തിളച്ച വെള്ളം കൊണ്ട് ചൂട് പിടിക്കുമ്പോള്‍ പരാതി പറയുന്ന എന്നോട് താന്‍ കടന്നു വന്ന കനല്‍പ്പാതയെ കുറിച്ച് പരിഭവ ഭാവമേതുമില്ലാതെ അവര്‍ പറയുമ്പോള്‍ മറുപടിയില്ലാതെ ഞാന്‍ തരിച്ചിരുന്നു പോയിട്ടുണ്ട്. പഠിക്കാനാഗ്രഹിച്ചിട്ടും സാഹചര്യം മോശമായതിനാല്‍ സ്കൂളില്‍ പോകാനാവാത്ത കുട്ടിക്കാലമാണ് അവരുടെ ഏറ്റവും വലിയ നോവ്. ഇന്നും എഴുതാനും വായിക്കാനും അറിയാത്തത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി അവര്‍ പറയുമ്പോള്‍ ആ വേദന തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. പ്രസവ വേദന കൊണ്ട് അലറി വിളിച്ച അവരെ മലമുകളിലെ വീട്ടില്‍ നിന്ന് കസേരയിലിരുത്തി താഴെ റോഡിലെത്തിച്ച കഥ കേട്ട് കഷ്ടം തോന്നിയ എന്നെ കാത്തിരുന്നത് അതിനേക്കാള്‍ ഭീകരമായ കഥകളായിരുന്നു.
രണ്ട് ദിവസം പ്രസവ വേദന കൊണ്ട് കഷ്ടപ്പെട്ടതും ഗവണ്മെന്റ് ഹോസ്പിറ്റലിലെ നഴ്സുമാര്‍ വേണ്ടത്ര പരിഗണന കൊടുക്കാതെ കഷ്ടപ്പെടുത്തിയതും മാത്രമായിരുന്നില്ല. പ്രസവം കഴിഞ്ഞു വീട്ടിലെത്തി വിശക്കുമ്പോള്‍ കഴിക്കാന്‍ ആകെയുണ്ടായിരുന്നത് എത്ര വേവിച്ചാലും വേവാത്ത റേഷനരിയുടെ ചോറ് മാത്രമായിരുന്നു. കറി പോലുമില്ലാതെ അത് കടിച്ചു മുറിച്ചു കഴിച്ചത് വിശപ്പിന്റെ കാഠിന്യം കൊണ്ടായിരുന്നു. കഴിഞ്ഞില്ല. പ്രസവം കഴിഞ്ഞു രണ്ട് മാസം കഴിഞ്ഞപ്പോളേക്കും പട്ടിണി മാറ്റാന്‍ തന്റെ കുഞ്ഞിനെ ചെറിയ ആങ്ങളയെ ഏല്‍പ്പിച്ചു വയറില്‍ തോര്‍ത്ത് മുറുക്കിക്കെട്ടി അവര്‍ കല്ല് വെട്ടാന്‍ പോയ കഥ കേട്ട് എന്റെ കുഞ്ഞിനെ ഇമ വെട്ടാതെ കാവലിരുന്ന് കഴിയുന്ന ഞാന്‍ തരിച്ചിരുന്നു പോയി!ഒടുവില്‍ രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് തങ്ങള്‍ക്കൊരു ഗുണവുമില്ലാത്ത ഭര്‍ത്താവിനെ ഉപേക്ഷിച്ചു അവര്‍ അക്ഷരാര്‍ത്ഥത്തില്‍ വഴിയിലേക്കിറങ്ങി. കഠിനമായി അധ്വാനിച്ചും കഷ്ടപ്പെട്ടും മക്കളെ വളര്‍ത്തി, വീട് വച്ചു, അവരെ വിവാഹം കഴിപ്പിച്ചയച്ചു.
കണ്ടാല്‍ സുന്ദരിയും സകലരോടും വെട്ടൊന്ന് മുറി രണ്ട് എന്ന് സംസാരിക്കുകയും ചെയ്യുന്ന തന്റെടിയായ അവര്‍ എന്നോട് പറഞ്ഞത് ‘ ഒറ്റക്കായിപ്പോയ ഒരു സ്ത്രീക്കെ സമൂഹത്തിലെ മാന്യന്മാരുടെ തനിനിറം അറിയൂ’ എന്നാണ് ഒളിഞ്ഞും തെളിഞ്ഞും തനിക്ക് നേരെ നീളുന്ന കണ്ണുകളില്‍ നിന്ന് രക്ഷപെടാന്‍ തലയണക്കടിയില്‍ വെട്ടുകത്തിയും വച്ചു കിടന്നുറങ്ങുന്നവള്‍! ഒറ്റക്കായവള്‍! പോരാടുന്നവള്‍! അവസാനം അവരെ കാണുമ്പോള്‍ നാട്ടില്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ യൂണിഫോമിലായിരുന്നു. എനിക്കത്ഭുതം തോന്നിയില്ല. അവരുടെ സൗന്ദര്യവും, അഭിമാനവും, ജീവിതവും അവരുടെ മാത്രം നേട്ടങ്ങളാണ്. ഇറങ്ങി നടന്നിടത്തു നിന്ന് ജീവിതം വെട്ടിപ്പിടിച്ചവള്‍. അവരെപ്പോലുള്ളവരും iron butterflies തന്നെയാണ് ലൈം ലൈറ്റില്‍ അല്ലാത്തത് കൊണ്ട് അവരെ ആരുമറിയുന്നില്ല, ആഘോഷിക്കപ്പെടുന്നില്ല എന്നേയുള്ളൂ.
ഓരോ കഥയും ഓരോ ജീവിതവും വ്യത്യസ്തമാണ്. privilage എന്നൊരു എളുപ്പ വാക്കില്‍ ഒരു സ്ത്രീയുടെ പോരാട്ടത്തെ കുറച്ചു കാണിക്കരുത്. അവരുടെ മുടിയോ നിറമോ അല്ല, ആ മുഖത്തെ ചിരി, ആത്മവിശ്വാസം, അതിലേക്കെത്താന്‍ അവര്‍ നടന്ന വഴി, സഹിച്ച നഷ്ടങ്ങള്‍, എന്നിട്ടും ആരോപണങ്ങള്‍ കൊണ്ട് ആരെയും മുറിവേല്‍പ്പിക്കാതെ മാന്യമായി ഇറങ്ങി നടന്ന രീതി, ഒക്കെയും ബഹുമാനം അര്‍ഹിക്കുന്നുണ്ട്, കയ്യടി അര്‍ഹിക്കുന്നുണ്ട്. വീണു പോയ, സ്നേഹം കൊണ്ട്, വിശ്വാസം കൊണ്ട് മുറിവേറ്റ ഓരോ സ്ത്രീക്കും പുരുഷനും പിടഞ്ഞെണീക്കാന്‍, പറന്നുയരാന്‍ പ്രചോദനം നല്‍കുന്നുണ്ട്. അതാണ് അവരെ ഒരു icon ആക്കുന്നത്. model ആക്കുന്നത്. താന്‍ ജീവിക്കാത്ത ജീവിതങ്ങളെ നിസാരമായി എഴുതിത്തള്ളാതിരിക്കാം…