സെപ്റ്റംബർ മുതൽ തിരിച്ചടവ് മുടങ്ങിയ വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കും
തിരുവനന്തപുരം: കോവിഡ് കാലത്ത് മോറട്ടോറിയം എടുത്താലും ഇല്ലെങ്കിലും 2020 സെപ്റ്റംബർ ഒന്നുമുതൽ 90 ദിവസം തിരിച്ചടവ് മുടങ്ങിയ വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കും.
ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ബാങ്കുകൾക്ക് നൽകിയ നിർദേശത്തിലാണ് ഈ തീരുമാനം. രണ്ടുകോടി രൂപവരെയുള്ള വായ്പകൾക്ക് പിഴപ്പലിശയും കൂട്ടുപലിശയും ഒഴിവാക്കിയിരുന്നു. അതിന് സർക്കാർ ബാങ്കുകൾക്ക് 6500 കോടി രൂപ നൽകിയിരുന്നു.
എന്നാൽ, മറ്റു വായ്പകൾക്കും ഈ ആനുകൂല്യം ലഭിക്കണമെങ്കിൽ ഏകദേശം ഏഴായിരം കോടി രൂപവേണം.