കാസര്‍കോട്: വിഷം അകത്ത് ചെന്ന് രണ്ടു വയസുകാരി മരിച്ച സംഭവത്തില്‍ പെരുമ്പളക്കടവ് റോഡില്‍ താമസിക്കുന്നമാതാവ് റുമൈസ (18)യ്ക്കെതിരെകൊലക്കുറ്റത്തിന് വിദ്യാനഗര്‍ പോലീസ് കേസെടുത്തു. ഒരാഴ്ച മുമ്പാണ് റുമൈസയുടെ മകള്‍ മിസ്ബ മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ വെച്ച്മരിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ കുഞ്ഞിന്റെ പോസ്റ്റ്മോര്ത്തിലാണ് മരണ കാരണം വിഷം അകത്തു ചെന്നതാണെന്ന്സ്ഥിരീകരിച്ചത്.
വിഷം അകത്തു ചെന്ന് അവശനിലയിലായി ചികിത്സയിലായിരുന്ന റുമൈസയില് നിന്നും മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് അസ്വാഭാവിക മരണ കേസ് കൊലപാതക കേസായി മാറുന്നത്. റുമൈസ ഇപ്പോള്‍ മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണ്.